90 കളെ വിറപ്പിച്ച വില്ലൻ ഇനി ഓർമ്മ; കുണ്ടറ ജോണി അന്തരിച്ചു

ponnani channel
By -
0 minute read
0

നടന്‍ കുണ്ടറ ജോണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 71 വയസ്സായിരുന്നു.

ജോണി പ്രധാനമായി വില്ലന്‍ വേഷങ്ങളിലൂടെ വെള്ളിത്തിരയില്‍ സജീവമായിരുന്നു. 1979-ല്‍ അഗ്നിപര്‍വ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്.

നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം. കൊല്ലത്തെ ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)