നവകേരള സദസ്സ് സംഘാടക സമിതിരൂപീകരിച്ചു .

ponnani channel
By -
0

നവകേരള നിർമ്മിതിയുടെ ഭാഗമായി സർക്കാരിൻ്റെ വികസന പദ്ധതികളും വികസന കാഴ്ചപാടുകളും ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന
"നവകേരള സദസ്സിന്" പൊന്നാനിയിൽ സംഘാടക സമിതി രൂപീകരിച്ചു .
2023 നവംമ്പർ 27 ന് പകൽ 11ന് പൊന്നാനി ഹാർബറിലാണ് നവകേരള സദസ്സ്
സംഘടിപ്പിക്കുന്നത് . വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായും തൊഴിലാളികളുമായും സംവദിക്കും .
തിരൂരിൽ രാവിലെ 9 ന് പ്രഭാത സദസ്സും നടക്കും. പൊന്നാനി മാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. നാടിൻ്റെ വികസന പ്രവർത്തനത്തിൽ ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിലൂടെ ജനകീയ വികസന പദ്ധതിയാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. 
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ ചൊല്ലി കൊടുത്തു. 
 തഹസിൽദാർ കെ ജി സുരേഷ് കുമാർ സ്വാഗതം പറഞ്ഞു.
ഡെപ്യൂട്ടി കലക്ടർ ബിന്ദു മോൾ,
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ സിന്ധു, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ബിനീഷ മുസ്തഫ, മിസ് രിയ സൈഫുദ്ധീൻ, കെ വി ഷഹീർ, ജില്ലാ പഞ്ചായത്തംഗം ആരിഫ നാസർ ,
കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ്അംഗം
അഡ്വ. പി.കെ. ഖലീമുദ്ധീൻ,
ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം  
അജിത് കൊളാടി , സംസ്ഥാന ഹജജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ,
എന്നിവർ സംസാരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി കെ രഞ്ജിനി നന്ദി പറഞ്ഞു.

പി നന്ദകുമാർ എംഎൽഎ ചെയർമാനും ഫിഷറീസ് ഡെപൂട്ടി ഡയറക്ടർ പി കെ രഞ്ജിനി ജനറൽ കൺവീനറും തഹസിൽദാർ കെ ജി സുരേഷ് കുമാർ കോർഡിനേറ്ററുമായി സംഘാടക സമിതി രൂപികരിച്ചു. വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി.

#NavaKeralaSadass

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)