കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഇ.കെ അൻഷിദ് നയിച്ച ഭിന്നതയുടെ പാഠങ്ങൾ പുസ്തകമാവുമ്പോൾ ഐക്യത്തിന്റെ പാഠങ്ങൾ കലാലയം പറയട്ടെ എന്ന മുദ്രാവാക്യവുമായി "ക്യാമ്പസ് ജോഡോ യാത്ര" നിലമ്പൂരിൽ നിന്നും തുടങ്ങി പൊന്നാനിയിൽ
എൻ.സി.ഇ.ആർ. ടി പാഠപുസ്തകങ്ങളിൽ സംഘപരിവാർ അജണ്ടകളെ അടിചെല്പിക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ പറഞ്ഞു.
ക്യാമ്പസ് ജോഡോ യാത്രയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ,കെ.പി.സി.സി മെമ്പർ അഡ്വ.ശിവരാമൻ,കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആദിൽ കെകെബി,സുദേവ് പി,റാഷിദ് പുതുപൊന്നാനി,യൂണിറ്റ് ഭാരവാഹികളായ ഭാസിത്ത്, ആരതി പ്രദീപ് എന്നിവർ സംസാരിച്ചു.