തിരുനവായ : വാഹനം എടുപ്പിച്ച് യുവാവിനെ വധിക്കാൻ ശ്രമം . അതീവ ഗുരുതരമായ പരിക്കുകളുടെ യുവാവ് ആശുപത്രിയിൽ . കഴിഞ്ഞ ദിവസം അനന്തവാർ മുട്ടിക്കാട് വെച്ചാണ് അപകടം നടന്നത് . എടക്കുളം അത്താണിക്കൽ ജാബിർ (29) ആണ് പരിക്കേറ്റ് ബോധരഹിതനായി ആശുപത്രിയിൽ കഴിയുന്നത്. ടോറസ് വണ്ടിയിൽ നിന്നും പൂഴി കണ്ണിലേക്ക് പാറിയത് ചോദ്യം ചെയ്തതിനാണ് മോട്ടോർ സൈക്കിളിന്റെ പിറകിൽ വണ്ടി കയറ്റി വധിക്കാൻ ശ്രമിച്ചത്. കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാബിറിനെ ഇപ്പോൾ കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കയാണ്. ലോറി ഡ്രൈവർക്കെതിരെ വധ ശ്രമത്തിന് കേസ് എടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുണ്ട്
ലോറിയിടിപ്പിച്ച് വധിക്കാൻ ശ്രമം യുവാവ് ഗുരുതരാവസ്ഥയിൽ
By -
10/12/2023 07:47:00 AM0 minute read
0
Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍