കുറ്റിപ്പുറം : ഫലസ്തീനിലെ നിരപരാധികളായ കുട്ടികളെ പോലും ബോനിങ്ങിലൂടെ കൊന്ന് കൊണ്ടിരിക്കുന്ന ഇസ്രയേൽ കൂട്ടക്കുരുതിക്കെതിരെ ഫലസ്തീൻ ജനതക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിച്ച് പി ഡി പി കുറ്റിപ്പുറം മേഖല കമ്മറ്റി പ്രകടനം നടത്തി .
നിസാർ കാർത്തലയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ജ്വാല ശശി പൂവൻചിന ഉദ്ഘാടനം ചൈതു .
ഇന്ത്യാ രാജ്യം കഴിഞ്ഞ കഴിഞ്ഞ കാലങ്ങളിൽ കാത്തു സൂക്ഷിച്ച ചേരിചേരാ നയത്തിന് വിപരീതമായിട്ടാണ് നരേന്ദ്ര മോദി സർക്കാർ ഇസ്രയേലിന് പിന്തുണ കൊടുത്ത നടപടിയിലൂടെ ബോധ്യപ്പെട്ടതെന്ന് പ്രതിഷേധം ഉദ്ഘാടനം ചൈത സംസ്ഥാന സെക്രട്ടറി ശശി പൂവ്വൻചിന പറഞ്ഞു .
ഫലസ്തീൻ ജനതയോട് ഇസ്രായേൽ കാണിക്കുന്ന കിരാത നടപടിക്ക് മതേതര രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി കൊടുത്ത പിന്തുണ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ ജ്വാലയിൽ പങ്കെടുത്ത് കെ.ടി ഹുസൈൻ , ശരീഫ് പൊൻമള , ഹസ്സൻ കുട്ടി , മമ്മു,കോയ,ബീരാൻകുട്ടിപറശ്ശേരി,സുലൈമാൻ,മുസ്ഥഫ , ബാവ , സൈനുദ്ധീൻ , നാസർ,ഷാജി,ഷറഫു,തുടങ്ങിയവർ സംസാരിച്ചു .