2000 ലിറിക്ക ഗുളികകള്‍, 30 കിലോ ഹാഷിഷ്'; കുവൈറ്റിലേക്ക് കടത്താന്‍ ശ്രമം, ലഹരിവസ്തുക്കള്‍ പിടികൂടി

ponnani channel
By -
0 minute read
0

 കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരംപിടികൂടി. 2000 ലിറിക്ക ഗുളികകളും 30 കിലോ ഹാഷിഷുമാണ് പിടിച്ചെടുത്തത്. കടല്‍ മാര്‍ഗം വഴി മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന പടികൂടിയത്.കോസ്റ്റ് ഗാര്‍ഡുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗം ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിവസ്തുക്കളും പ്രതികളേയും ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.പ്രത്യേക കവറില്‍ പാക്കുചെയ്ത നിലയിലായിരുന്നു പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍. ലഹരിമാഫിയക്കെതിരെയുള്ള ശക്തമായ നടപടികളാണ് അധികൃതര്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുന്നത്.


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)