ബി.പി. അങ്ങാടി നേർച്ച: ചെറിയ കൊടിയേറ്റം ഇന്ന്

ponnani channel
By -
0


തിരൂർ : ബി.പി. അങ്ങാടി യാഹും തങ്ങൾ ഔലിയായുടെ വലിയ നേർച്ചയുടെ ചെറിയ കൊടിയേറ്റം ഇന്ന് വൈകീട്ട് നാലിന് നടക്കും. രാവിലെ 10.30-ന് ചീനിമുട്ടുസംഘത്തെ വിശ്വാസ് തിയേറ്റർ പരിസരത്തുനിന്ന് നേർച്ച കമ്മിറ്റി ഭാരവാഹികൾ ജാറത്തിലേക്ക് സ്വീകരിക്കും. ജനുവരി ഏഴ്, എട്ട്, ഒൻപത് തീയതികളിലാണ് നേർച്ച.


നേർച്ചയുടെ സുരക്ഷാക്രമീകരണങ്ങളും ഒരുക്കങ്ങളും നേർച്ച നടത്തിപ്പും വിലയിരുത്താൻ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നേർച്ച കമ്മിറ്റി ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ രാഷ്ടീയപാർട്ടി പ്രതിനിധികളുടെയും യോഗം ചേർന്നു. തഹസിൽദാർ ടി.കെ. നൗഷാദ് അധ്യക്ഷതവഹിച്ചു. പോലീസ് ഇൻസ്‌പെക്ടർ എം.ജെ. ജിജോ, പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ, വൈസ് പ്രസിഡന്റ് എ.കെ. ബാബു, നേർച്ച കമ്മിറ്റി ചെയർമാൻ കല്ലിങ്ങൽ സിദ്ദീഖ്, കൺവീനർ കെ.പി. ബാപ്പു, ടി. ഷാജി, സി.പി. ബാപ്പുട്ടി, മനോജ് പാറശ്ശേരി, ടി. കുഞ്ഞമ്മുട്ടി, സലീം കുന്നത്ത്, യൂസഫ്, പിമ്പുറത്ത് ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു. എക്സൈസ്, ആരോഗ്യം, മോട്ടോർവാഹന വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)