രാമക്ഷേത്ര ഉദ്ഘാടന വിഷയത്തിൽ ബിജെപി കാണിക്കുന്ന രാഷ്ട്രീയം അപകടകരം'; സാദിഖലി ശിഹാബ് തങ്ങൾ

ponnani channel
By -
0 minute read
0



മലപ്പുറം: രാമക്ഷേത്ര ഉദ്ഘാടനവിഷയത്തിൽ ബിജെപി കാണിക്കുന്ന രാഷ്ട്രീയം അപകടകരമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ മതേതര ആത്മാവ് തിരിച്ചുപിടിക്കാനുള്ള അവസരമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.നെല്ലിശ്ശേരിയിലെ മുസ്‌ലിംലീഗ് ആസ്ഥാനമന്ദിരമായ ഖായിദേ മില്ലത്ത് സൗധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)