ബാലനെ തട്ടിക്കൊണ്ടുപോകല്‍ അഭിനയിച്ചു; യുവാക്കള പിടികൂടി താനൂര്‍ പൊലീസ്

ponnani channel
By -
0
താനൂരില്‍ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി യുവാക്കള്‍

താനൂര്‍ :  മദ്രസ വിട്ട് നടന്നു പോകുകയായിരുന്ന ബാലനെ തട്ടിക്കൊണ്ടുപോകുന്നതായി അഭിനയിച്ച യുവാക്കള്‍ പരിഭ്രാന്തിയുടെ മണിക്കൂറുകള്‍ സൃഷ്ടിച്ച് പൊല്ലാപ്പ് പിടിച്ചു. കുട്ടിയുടെ കുടുംബം പരാതി നല്‍കിയതോടെ യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്. താനര്‍-പരപ്പനങ്ങാടി റോഡിലെ ആല്‍ബസാറില്‍ ഇന്ന് രാവിലെയാണ് സംഭവം. മദ്‌റ വിട്ട് റോഡരികിലൂടെ രണ്ട് കൂട്ടുകാരോടൊപ്പം നടന്ന് വരികയായിരുന്ന അഞ്ച് വയസുകാരനെ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുട്ടിയും കൂട്ടുകാരും ബഹളം  

വെച്ചതോടെ സംഘം സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. നിമിഷങ്ങള്‍ക്കകമാണ് തട്ടിക്കൊണ്ടുപോകല്‍ വാര്‍ത്ത നാട്ടില്‍ പ്രചരിച്ചത്. പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന വാര്‍ത്ത പ്രചരിച്ചതോടെ നാട്ടുകാര്‍ ഏറെ പരിഭ്രാന്തിയിലായി. കുട്ടി നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് രക്ഷിതാക്കള്‍ താനൂര്‍ പൊലീസില്‍ പരാതി നല്‍കി. വീടിന്റെ വാരകള്‍ക്കലെയായിരുന്നു സംഭവം. പ്രദേശത്തെ സി.സി.ടി.വിയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളാണ് സംഭവത്തില്‍ നിര്‍ണ്ണായകമായത്. സ്‌കൂട്ടറിലെത്തിയതും തട്ടിക്കൊണ്ടുപോകല്‍ അഭിനയിച്ചതും കുട്ടിയുടെ അയല്‍വാസികള്‍ കൂടിയായ യുവാക്കളാണെന്ന് പൊലീസ് കണ്ടെത്തി. അതോടെ യുവാക്കളെ കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോകല്‍ 


നടത്തിയതല്ലെന്നും കുട്ടിയെ പ്രാങ്കാന്‍ വേണ്ടി ചെയ്തതാണെന്നായിരുന്നു യുവാക്കളുടെ മൊഴി. കുട്ടിയുടെ കുടുംബം പരാതിയില്‍ ഉറച്ച് നിന്നതോടെ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫക്കീര്‍ബീച്ച് ബീരാന്‍കുട്ടിന്റെ പുരക്കല്‍ യാസീന്‍ (18), കോര്‍മന്‍ കടപ്പുറം കോട്ടിലകത്ത് സുല്‍ഫിക്കര്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥകള്‍ വ്യാപകമായത് കൂടി കണക്കിലെടുത്താണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് താനൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്ത് അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)