ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ വളയംകുളത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ കാസർഗോഡ് സ്വദേശികളായ ഖത്തർ മൻസിൽ അബൂബക്കർ (34),കദീജ (55), മിർസാന (28), ഷഹാന (28), ഫാത്തിമ്മ (10), ഫർഹാൻ (4) എന്നിവർക്കാണ് പരുക്കേറ്റത്.തൃശൂർ ഭാഗത്ത് നിന്നും വന്നിരുന്ന കാർ എതിരെവന്ന വാഹനത്തിൽ ഇടിച്ച് തൊട്ടടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ചു തകർക്കുകയും ചെയ്തു.
ഗുരുതര പരുക്ക് പറ്റിയവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെയാണ് അപകടം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍