ആണും പെണ്ണുംകെട്ട സംസ്കാരമാണ് എൻഎസ്എസ് ക്യാമ്പിൽ പഠിപ്പിക്കുന്നത്'; വിവാദ പരാമർശവുമായി സമസ്ത നേതാവ്

ponnani channel
By -
0

 മലപ്പുറം: എൻഎസ്എസ് ക്യാമ്പിൽ സ്വവർഗരതിയെ കുറിച്ച് പഠിപ്പിക്കുന്നുവെന്ന വിവാദ പരാമർശവുമായി സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ


. ആണും പെണ്ണും കെട്ട വൃത്തികെട്ട സംസ്കാരമാണ് എൻഎസ്എസ് ക്യാമ്പിൽ പഠിപ്പിക്കുന്നത്. മതത്തിന്റെ ചട്ടങ്ങൾ പൊട്ടിച്ചെറിയുകയാണ് ഇത്തരക്കാർ ചെയ്യുന്നത്. എൽ ജി ബി ടി സംസ്കാരം കാണുന്നവർക്ക് മതബോധം കുറയും. മതബോധം ഇല്ലാത്ത ഇസ്ലാം പെൺകുട്ടി അന്യ മതസ്തരുടെ കൂടെ പോകുമ്പോൾ ബഹളം വെച്ചിട്ട് കാര്യമില്ല. മദ്രസ പഠനം കാര്യക്ഷമമാക്കണമെന്നും പെൺകുട്ടികളിൽ മതബോധം സൃഷ്ടിക്കണമെന്നും അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു.

സ്കൂൾ വിദ്യാർഥികൾക്കുള്ള എൻഎസ്എസ് ക്യാമ്പുകൾക്കെതിരെ സമസ്തയും മുസ്ലിം ലീഗും നേരത്തെയും രംഗത്തെത്തിയിരുന്നു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)