നിലമ്പൂരില്‍ വീട്ടില്‍ സൂക്ഷിച്ച ആറ് ലിറ്റര്‍ ചാരായവും 18 ലിറ്റര്‍ വാഷുമായി വീട്ടമ്മ അറസ്റ്റില്‍

ponnani channel
By -
0

നിലമ്പൂര്‍:  നിലമ്പൂരില്‍ വീട്ടില്‍ സൂക്ഷിച്ച ആറ് ലിറ്റര്‍ ചാരായവും 18 ലിറ്റര്‍ വാഷുമായി വീട്ടമ്മ അറസ്റ്റില്‍. കുറുമ്പലങ്ങോട് സ്രാമ്പിക്കല്‍ വീട്ടില്‍ പുഷ്പവല്ലിയാണ് എക്സൈസ് പരിശോധനയില്‍ പിടിയിലായത്. നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്‍. രതീഷാണ് അറസ്റ്റ് ചെയ്തത്. മുന്‍ അബ്കാരി കേസില്‍ ഇവര്‍ പ്രതിയായിരുന്നു. 

പുഷ്പവല്ലി വാറ്റുചാരായം ഉണ്ടാക്കി വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം പുലര്‍ച്ചെ പരിശോധന നടത്തുകയായിരുന്നു. പ്രതി ഒറ്റക്കാണ് താമസം. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂട്ടുപ്രതികള്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നിലമ്പൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ സി. സന്തോഷ് കുമാര്‍ പറഞ്ഞു.



Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)