താമിർ ജിഫ്രി കസ്റ്റഡിക്കൊലക്കേസ് : സി.ബി.ഐ, ഫോറൻസിക് സംഘങ്ങൾ താനൂരിൽ
By -
1/04/2024 11:03:00 AM0 minute read
0
താനൂർ : താനൂർ കസ്റ്റഡി കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സംഘം താനൂരിലെത്തി. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി കുമാർ റോണക്കിന്റെനേതൃത്വത്തിലുള്ള സി.ബി.ഐ സംഘം താനൂരിലെത്തിയത്. ഹൈദരബാദ് സെൻട്രൽ ഫോറൻസിക് സയൻസ്ലബോറട്ടറിയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരും കൂടെയുണ്ടായിരുന്നു. കൃത്യമായ രൂപരേഖയുടെഅടിസ്ഥാനത്തിൽ താമിർ ജിഫ്രിയുടെ മരണത്തിലേക്ക് നയിച്ച ചോദ്യം ചെയ്യൽ നടന്നെന്ന് സംശയിക്കുന്നപൊലീസ് ക്വോർട്ടേഴ്സിലുൾപ്പെടെ ശാസ്ത്രീയ പരിശോധനകൾ നടത്തിയ സംഘം കേസിലെ സാക്ഷികളേയുംവിളിച്ചു വരുത്തുമെന്നാണറിയുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്നിനായിരുന്നു നിരോധിത രാസലഹരിയായഎം.ഡി.എം.എ കൈവശം വെച്ചെന്ന കേസിൽ തിരൂരങ്ങാടി മമ്പുറം സ്വദേശിയായ താമിർ ജിഫ്രിയെയുംകൂടെയുള്ളവരെയും മലപ്പുറം എസ്.പിയുടെ കീഴിലുള്ള ലഹരിവിരുദ്ധ കർമ സേനയായ ഡാൻസാഫ് ടീംകസ്റ്റഡിയിലെടുക്കുന്നത്
കസ്റ്റഡിയിൽ വെച്ച് ഇയാൾ മരണപ്പെട്ടതോടെ ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണംപ്രഖ്യാപിച്ചിരുന്നു. തുടർന്ന് കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ അന്വേഷണം സി.ബി.ഐക്ക്കൈമാറുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഡാൻസാഫ് ടീമംഗങ്ങളായഎട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു.
Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍