ച്ങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സാവരിയ സീസൺ 2 വളയംകുളം കെ വി എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രസിഡണ്ട് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പ്രബിത ടീച്ചർ അധ്യക്ഷത വഹിച്ചു. സഹന നാസർ മുഹമ്മദ് ശരീഫ് സി കെ പ്രകാശൻ ഐ സി ഡി എസ് സൂപ്പർവൈസർ സുലൈഖ ബാനു, മൈമൂന ഫാറൂഖ് വിനീത സി കെ, ചന്ദ്രമതി, ശശി പുകെ പ്പുറത്ത്, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.