പൊന്നാനി എം ഐ ഹയർ സെക്കൻ്ററി സ്‌ക്കൂൾ വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ശനിയാഴ്‌ച വൈരുന്നേരം 3 മണിക്ക് ആരംഭിക്കും

ponnani channel
By -
0


ഇ ടി മുഹമ്മദ് ബഷീർ എം.പി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അദ്ധ്യക്ഷത വഹിക്കും.

സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാര സമർപ്പണം പി. നന്ദകുമാർ എം എൽ എ നിർവഹിക്കും. എം.ഐ. സഭ സെക്രട്ടറി എ. എം അബ്‌ദു സമദ്, ഫ്ലവേഴ്സ് ടോപ് സിംഗർ കുമാരി തീർത്ഥ സത്യൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.

പൊന്നാനിയുടെ വിദ്യാഭാസ സാംസ്‌കാരിക മണ്ഡലങ്ങളിൽ കഴിഞ്ഞ ഏഴര പതിറ്റാണ്ടായി സ്വന്തമായൊരു ഇടം കണ്ടെത്തിയ സ്ഥാപനമാണ് എം ഐ ഹയർ സെക്ക ൻ്ററി സ്‌കൂൾ. കഴിഞ്ഞകാലങ്ങളിൽ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വ്യക്‌തിത്വങ്ങൾ സമൂഹത്തിൻ്റെ വിവിധ മണ്ഡലങ്ങളിൽ നിറസാന്നിധ്യമാണ്.

എസ്. എസ്. എൽ സി, പ്ലസ് ടൂ പരിക്ഷകളിൽ നൂറുമേനി വിജയം കൈവരിക്കുന്ന ഈ വിദ്യാലയം കലാ, കായിക ശാസ്ത്ര രംഗത്തും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. കബഡി, കയാകിംഗ്, മൽസരത്തിൽ സംസ്ഥാനത്ത് വിജയക്കൊടി പാറിച്ച മലപ്പുറം ജില്ലാ ടീമിൽ ഏറെയും ഈ വിദ്യാലയത്തിൽ നിന്നുള്ള കുട്ടികളാണ്.
ഈ ഇനങ്ങളിൽ കേരളത്തിനു വേണ്ടി ദേശീയ തലത്തിൽ ജഴ്സി അണിയാൻ ഒരുങ്ങുകയാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ. സംസ്ഥാന ശാസ്ത്ര മേളയിൽ പ്രവർത്തിപരിചയ മൽസരത്തിൽ ഈ വിദ്യാലത്തിലെ അദ്നാൻ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

പരിപാടിയിൽ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യകതിത്വങ്ങൾ പങ്കെടുക്കും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.


പത്ര സമ്മേളനം സാന്നിധ്യം.

പി പി ഷംസു (ഹെഡ് മാസ്റ്റർ)
എം.എ. ഹസീബ് (പി ടി എ പ്രസിഡന്റ്)
സഫറുള്ള യൂസഫ് (പി ടി എ വൈസ്. പ്രസിഡന്റ്)
അബ്ദുൽ ഹമീദ്( ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ)
ഉബൈദുല്ല ( സ്റ്റാഫ് സെക്രെട്ടറി)
മുജീബ് റഹ്മാൻ ( ജനറൽ കൺവീനർ)
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)