മാമാങ്ക മഹോത്സവം : നിളാതീരത്ത് ചരിത്രയ്ക്ക് തുടക്കമായി 'പേരാര്‍ശബ്ദം' തിരൂര്‍ ഡ്.വൈ.എസ്.പി പ്രകാശനം ചെയ്തു

ponnani channel
By -
0

 



തിരുന്നാവായ : ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന 30 ാം മത് മാമാങ്കമഹോത്സവത്തിന്റെ മൂന്നാം ദിനത്തിലെ ചരിത്ര സഭയും ചരിത്രഗ്രന്ഥങ്ങളുടെ പ്രദര്‍ശനത്തിനും തുടക്കമായി. നിളയുടെ തീരത്തെ പടിഞ്ഞാറെ ഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ ചരിത്രസഭയും ഗ്രന്ഥ പ്രദര്‍ശനവും നടക്കുന്നത്.ആറ് ദിവസമായി നടക്കുന്ന മാമാങ്കമഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ 'പേരാര്‍ ശബ്ദം' എന്ന സപ്ലിമെന്റ് തിരൂര്‍ ഡി.വൈ.എസ്.പി കെ.എം ബിജു പ്രകാശനം ചെയ്തു. ചരിത്രസഭയുടെ ഉദ്ഘാടനം ശങ്കരാചാര്യസര്‍വകലാശാല തിരുന്നാവായ ക്യാംപസ് ഡയറക്ടര്‍ ഡോ.എം.മൂസ നിര്‍വഹിച്ചു.ചരിത്രകാരന്‍ ഡോ.എസ്. രാജേന്ദു മുഖ്യപ്രഭാഷണം നടത്തി.ടി.കെ അലവികുട്ടി അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ ഉളളാട്ടില്‍ രവീന്ദ്രന്‍, മാമാങ്കം സംരക്ഷണ സമിതി ചെയര്‍മാന്‍ കെ.പി അലവി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.കെ അബ്ദുല്‍ റസാഖ് ഹാജി, റി എക്കൗ പ്രസിഡന്റ് സി.ഖിളര്‍ , ചിറക്കല്‍ ഉമ്മര്‍, കെ.സല്‍മാന്‍ മസ്റ്റര്‍, അബുജം , ലത്തീഫ് കുറ്റിപ്പുറം, ചങ്ങമ്പളളി മന്‍സൂറലി ഗുരുക്കള്‍ , ഇ.എം സജിത, ഡോ. എ.ഇ ഷെഫി ,വി.പി ലിജേഷ് , പാംപറമ്പില്‍ കുഞ്ഞാപ്പ എന്നിവര്‍ സംസാരിച്ചു.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)