കോട്ടക്കൽ: ക്രിസ്മസ് രാത്രിയില്‍ എടരിക്കോട് അമ്പലവട്ടത്തെ നാരായണന് വൈദ്യരുടെ വീട് കുത്തിത്തുറന്ന് 34 പവന് സ്വർണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ തൊണ്ടിമുതല്‍ വില്പന നടത്തിയ ഒരു സ്ത്രീകൂടി കോട്ടക്കല്‍ പൊലിസ് പിടിയില്‍.
തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി വള്ളിയാണ്(48) അറസ്റ്റിലായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി ഇന്‍സ്പെക്ടര്‍ അശ്വത് എസ്. കാരന്മയില് അറിയിച്ചു. കുപ്രസിദ്ധ മോഷ്ടാവും മുഖ്യപ്രതിയുമായ പാലക്കാട് പറളി സ്വദേശി രമേശ് എന്ന ഉടുമ്പ് രമേശ് (36), വാഴക്കാട് ആനന്ദയൂര്‍ സ്വദേശി പിലാത്തോട്ടത്തില്‍ മലയില്‍ വീട്ടില്‍ മുഹമ്മദ് റിഷാദ് (35), പുളിക്കല്‍ ഒലവറ്റൂര്‍ മാങ്ങാറ്റുമുറി സ്വദേശി മാങ്ങാട്ടുച്ചാലില്‍ കൊളത്തോട് വീട്ടില്‍ ഹംസ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
എടരിക്കോട് വീട് കുത്തിത്തുറന്ന് 34 പവന് കവര്‍ന്ന സംഘത്തിൽ ഒരാൾകൂടി പിടിയിൽ
By -
1/14/2024 09:36:00 PM0 minute read
0
Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍