ലഹരി വിൽപന ചോദ്യം ചെയ്തതിന് യുവാവിനെ മർദിച്ചതായി പരാതി
By -
1/14/2024 09:35:00 PM0 minute read
0
പൊന്നാനിയിൽ ലഹരി വിൽപന ചോദ്യം ചെയ്തതിന് യുവാവിനെ മർദിച്ചതായി പരാതി. കൈക്കും കാലിനും പരിക്കേറ്റ പുതുപൊന്നാനി സ്വദേശി മോയന്റെകത്ത് ഫിറോസ് (30) താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ഏഴംഗ സംഘം മർദിച്ചതായാണ് പരാതി. പുതുപൊന്നാനി കടൽ മുറ്റം പാർക്കിലാണ് സംഭവം. മർദനത്തിൽ അവശനായ ഫിറോസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച സുഹൃത്ത് സൈനുദ്ദീനെയും അക്രമിച്ചു.
Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍