തിരൂർ ജെ.സി.ഐ 40-ാം സ്ഥാനാരാഹോണ ചടങ്ങ് നാളെ

ponnani channel
By -
0

പുതിയ പ്രസിഡൻ്റായി റിഫാഷെലീസ് ചേന്നര ചുമതലയേൽക്കും


തിരൂർ:ജെ.സി.ഐ തിരൂരിൻ്റെ നാല്പതാമത് സ്ഥാനാരോഹണ ചടങ്ങ് ചൊവ്വാഴ്ച്ച വൈകിട്ട് 7 മണിക്ക് ബി.പി.അങ്ങാടി മെഹഖ് കൺവെൻഷൻ സെൻ്ററിൽ നടക്കും.പുതിയ പ്രസിഡൻ്റായി റിഫാഷെലീസ് ചേന്നരയാണ് ചുമതലയേൽക്കുന്നത്.പത്രപ്രവർത്തകനും ഡോക്യുമെൻ്ററി സംവിധായകനുമായ റിഫാഷെലീസ് പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂളിലെ അധ്യാപകനാണ്.സെക്രട്ടറിയായി അഷറഫ് ചേലാടനേയും ട്രഷറായി ഡോ.ജൗഹർ കാരാട്ടിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.ലേഡി ജേസി ചെയർപേഴ്സണായി മുംതാസ് ഷെമീറും കുട്ടികളുടെ വിഭാഗമായ ജെ.ജെ.വിംഗിൻ്റെ ചെയർമാനായി മുഹമ്മദ് ഫർവാനും ചുമതലേയേൽക്കും.ഈ വർഷത്തെ സല്യൂട്ട് ദ സൈലൻ്റ് വർക്കർ പുരസ്കാരം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലേയും തിരൂർ നഗരസഭയിലേയും ഹരിതകർമസേനക്കാണ് നൽകുന്നത്.ടോബിപ്പ് അവാർഡിന് കെ.കെ.അബ്ദുസലാമാണ് അർഹനായിരിക്കുന്നത്.സ്ഥാനാരോഹണ ചടങ്ങിൽ ജെ.സി.ഐ മുൻ ദേശീയ അധ്യക്ഷൻ സന്തോഷ്കുമാർ,മേഖലാ പ്രസിഡന്റ് കെ.എസ്.ചിത്ര എന്നിവർ അതിഥികളായെത്തും.നാല്പതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി 100 പദ്ധതികളാണ് ഈ വർഷം നടപ്പിലാക്കുന്നത്.ക്ലീൻ പ്ലൈറ്റ് ചലഞ്ച്,സ്മാർട്ട് ക്യാമ്പ്,പ്രൊജക്റ്റ് തുളസി,ഗ്രീൻ സോൺ,വൺ ലോം വൺ ബിസിനസ്,ലഹരിവിരുദ്ധ ക്യാമ്പയിൻ,സ്കോളർഷിപ്പ് എന്നിവ പ്രധാന പദ്ധതികളാണ്.

പത്രസമ്മേളനത്തിൽ ഹനീഫ് ബാബു,ഷെമീർ കളത്തിങ്കൽ,പി.സാജിദ്,വി.വി.സത്യാനന്ദൻ,തെസ്നി കമറുദ്ദീൻ,സി.കെ.ജെർഷാദ്,ഷെബീറലി,മുഹമ്മദ് ഫർവാൻ എന്നിവർ പങ്കെടുത്തു.


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)