ഒരു വർഷത്തെ റോഡ് ടാക്സ് വെട്ടിച്ചു സർവീസ്നടത്തിയബസ്എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി

ponnani channel
By -
0

കോടതി ഉത്തരവിന്റെ മറവിൽ ഒരു വർഷത്തെ റോഡ് ടാക്സ് വെട്ടിച്ചു തിരൂർ താനൂർ റൂട്ടിൽ സർവീസ് നടത്തിയ KL55Z6878 എന്ന പ്രൈവറ്റ് ബസ് മലപ്പുറം എൻഫോഴ്സ്മെന്റ് വിഭാഗം തിരൂർ സ്‌ക്വാഡ് ഇന്നലെ നടത്തിയ വാഹനപരിശോധനയിൽ പിടികൂടി പുതിയകടപ്പുറം സ്വദേശിയായ അബ്ദുൽ അസിസിന്റെ ഉടമസ്ഥതയിൽ ഉള്ള ഈ വാഹനം കസ്റ്റഡിയിൽ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.പരിവാഹൻ സോഫ്റ്റിവെയറിലെ പഴുതുകൾ ഉപയോഗിച്ചായിരുന്നു ഇത്തരത്തിൽ കഴിഞ്ഞ 4 ക്വാർട്ടേറിലെ ടാക്സ് തുകയായ 97,236 രൂപ വാഹന ഉടമ വെട്ടിച്ചത്. 2023 ഡിസംബർ വരെയുള്ള നാലു ക്വാർട്ടർ റോഡ് ടാക്സ് കുടിശ്ശിക നിലനിൽക്കേ അതിനു ശേഷമുള്ള ഒരു ക്വാർട്ടർ ടാക്സ് ഓൺലൈനായി വാഹന ഉടമസ്ഥൻ അടച്ചിരിക്കുന്നത്. നിലവിൽ ഈ വാഹനത്തിന് 31/03/2024 വരെ ടാക്സ് ഉള്ളതായി വാഹൻ സൈറ്റിൽ കാണിക്കുന്നു. ആയതുകൊണ്ട് തന്നെ വാഹനം പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക് ഈ വാഹനത്തിന്റെ ടാക്സ് കുടിശ്ശിക ഉണ്ടോ എന്ന് സൈറ്റ് വഴി മനസിലാക്കാൻ കഴിയാതെ വരുന്നു.ഈ പഴുത് മുതലെടുത്തായിരുന്ന വാഹന ഉടമ ബസ് സർവീസ് നടത്തിയിരുന്നത് കഴിഞ്ഞ ഒരാഴ്ച്ചയായി മോട്ടോർ ഇൻസ്പെക്ടർ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള തീരുർ സ്‌ക്വാഡ് നടത്തിയ വിശദമായ അന്വേഷണത്തിന്റെ ഫലമായാണ് ഇത്തരത്തിൽ ഒരു നിയമലംഘനം കണ്ടെത്താൻ സാധിച്ചത്. ജൂലൈ 2022 മുതൽ ഡിസംബർ 2023 വരെ ഫൈൻ ഉൾപ്പടെ 1,45,854/-രൂപ ടാക്സ് കുടിശിക ഉണ്ടായിരുന്ന വാഹന ഉടമ കോടതിയിൽ നിന്നും ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ മൂന്നുതവണയായി ടാക്സ് കുടിശ്ശിക അടച്ചു തീർക്കാനുള്ള അനുമതി വാങ്ങുകയും 2023ഡിസംബർ 7 ൽ ആദ്യഗഡു അടയ്ക്കുകയും ചെയ്തു എന്നാൽ ജനുവരി 5 ന് മുൻപടയ്‌ക്കേണ്ട രണ്ടാമത്തെ ഗഡു നാളിതുവരെ അടയ്ക്കാതെ 2024 മാർച്ച്‌ മാസം വരെയുള്ള റെഗുലർ ടാക്സ് ആയ 18,800 രൂപ മാത്രം അടച്ചു സർവീസ് നടത്തുകയായിരുന്നു എന്നാൽ ഈ വാഹനത്തിന്റെ 31/12/2023 വരെയുള്ള 4 ക്വാർട്ടർ ടാക്സ് ഫൈൻ ഉൾപ്പടെ 97,236 /- രൂപ നിലവിൽ കൂടിശ്ശികയാണ് . വാഹനം കസ്റ്റഡിയിൽ എടുത്ത് തിരൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചി രിക്കുകയാണ്.ഇതിനു പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്നും സമാനമായ രീതിയിൽ മറ്റേതെങ്കിലും വാഹനങ്ങളും ടാക്സ് വെട്ടിപ്പു നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പരിശോധനയ്ക്ക് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ ജയചന്ദ്രൻ വൈ, അസിസ്റ്റന്റ് മോട്ടോർ വേഹക്കിൾസ് ഇൻസ്‌പെക്ടർ രാജേഷ് വി അജീഷ് പി എന്നിവർ നേതൃത്വം നൽകി.
ഇത്തരത്തിൽ ഉള്ള നിയമ ലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മലപ്പുറം എൻഫോഴ്സ്മെന്റ് ആർടിഒ ശ്രീ :നസീർ പി എ അറിയിച്ചു..
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)