താ​നൂ​ർ ബോ​ട്ട​പ​ക​ടം; മ​ന്ത്രി​മാ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണമെന്ന് മു​സ്‌​ലിം ലീ​ഗ്

ponnani channel
By -
0

 


താ​നൂ​ർ: 22പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ താ​നൂ​ർ ബോ​ട്ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന്റെ പ​രി​ധി​യി​ൽ മ​ന്ത്രി​യും താ​നൂ​ർ എം.​എ​ൽ.​എ​യു​മാ​യ വി. ​അ​ബ്ദു​റ​ഹ്മാ​ൻ, പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​രു​ടെ പ​ങ്കു കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മു​സ്‌​ലിം ലീ​ഗ് താ​നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ മു​മ്പാ​കെ ആ​വ​ശ്യ​പ്പെ​ട്ട​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ദു​ര​ന്ത​ത്തി​ന്റെ കാ​ര​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ജ​സ്റ്റി​സ് മോ​ഹ​ന​ൻ ക​മീ​ഷ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാ​ൻ ജ​നു​വ​രി ഒ​ന്ന് വ​രെ സ​മ​യം ന​ൽ​കി​യി​രു​ന്നു. മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ഒ​രു കോ​ടി രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും പ​ത്രി​ക​യി​ൽ ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)