പുതിയങ്ങാടി നേർച്ചയോടനുബന്ധിച്ച് ഇന്ന് മുതൽ കർശനനിയന്ത്രണങ്ങളുമായി പൊലീസ്

ponnani channel
By -
0


തിരൂർ:പുതിയങ്ങാടി നേർച്ചയോടനുബന്ധിച്ച് ഇന്ന് മുതൽകർശനനിയന്ത്രണങ്ങളുമായി പൊലീസ്07--01-2024 മുതൽ 09-01-2024 വരെ തിരൂർ-പൊന്നാനി റൂട്ടിൽ കർശന വാഹന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി തിരൂർ പോലീസ്

1-പൊന്നാനി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ നരിപ്പറമ്പിൽ വെച്ച് ഹൈവേയിലേക്ക് തിരിഞ്ഞു പോകണം

2-കോഴിക്കോട് ഭാഗത്തുനിന്നും പൊന്നാനി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ചേളാരിയിൽ നിന്നും ഹൈവേ വഴി തിരിഞ്ഞു പോകണം

3-ആലത്തിയൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ പുല്ലൂണി,അന്നശ്ശേരി,മാങ്ങാട്ടിരി, പരിയാപുരം,പഛാട്ടിരി,പൂക്ക വഴി തിരൂർ നഗരത്തിൽ പ്രവേശിക്കാതെ പോവുക

4-കോഴിക്കോട് ഭാഗത്തുനിന്നും പൊന്നാനി ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ താനൂർ മൂലക്കൽ,ചക്കര മൂല, മാങ്ങാട്ടിരി, പുല്ലൂണി, മംഗലം,ആലുങ്ങൽ വഴി തിരൂർ നഗരത്തിൽ പ്രവേശിക്കാതെ പോകേണ്ടതാണ്

5-കുറ്റിപ്പുറം ഭാഗത്തുനിന്ന് തിരൂരിലേക്ക് വരുന്ന വാഹനങ്ങൾ തിരുനാവായ,പട്ടർനടക്കാവ്,ഏഴൂർ വഴി തിരൂരിലേക്ക് പ്രവേശിക്കേണ്ടതാണ്

6-തിരൂരിൽ നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഏഴൂർ, പട്ടർനടക്കാവ്, തിരുനാവായ വഴിയും പോകേണ്ടതാണ്


            

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)