ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ponnani channel
By -
0 minute read
0

2024 ലെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൻ്റെ ഭാഗമായി മലപ്പുറം ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 32,79,172 വോട്ടർമാരാണ് ജില്ലയിലുള്ളത്. ഇതിൽ 16,40,174 പുരുഷൻമാരും 16,38,971 സ്ത്രീകളും 27 പേർ ഭിന്നലിംഗക്കാരുമാണ്. വോട്ടർപട്ടിക എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ബന്ധപ്പെട്ട താലൂക്കുകളിൽ നിന്നും കൈപ്പറ്റേണ്ടതാണെന്നും അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി നടത്തിയ യോഗത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ യോഗ്യരായ പരമാവധി പേരെ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും കളക്ടര്‍ പറഞ്ഞു. നിലവിൽ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ തുടർന്നും പേര് ചേർക്കാവുന്നതാണ്. കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)