പെരുമ്പടപ്പ് പോലീസിനെതിരെ പരാതിയുമായി പെരുമ്പടപ്പ്ഗ്രാമപ്പഞ്ചായത്ത്

ponnani channel
By -
0
എരമംഗലം:പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള പാലപ്പെട്ടി പുതിയിരുത്തി ഹോമിയോ ഡിസ്പൻസറിക്ക് വേണ്ടി കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്ത്  അനധികൃതമായി പൂട്ട് പൊളിച്ചു അകത്ത് കയറി വസ്തുവകകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ അന്വേഷണം നടത്തുകയോ പ്രതികളെ പിടികൂടുകയോ ചെയ്തില്ലെന്ന ആരോപണവുമായി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്.സംഭവത്തിൽ പെരുമ്പടപ്പ് പോലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് പഞ്ചായത്ത് ഭരണസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എം.പി. ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കാൻ പോകുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനമാണ് അവിടെ നടന്നതെന്ന് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയാണെന്നും ഔദ്യോഗികമായി ഒരു അറിയിപ്പും ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ലഭിച്ചിട്ടില്ലെന്നും പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു. മേൽ പറഞ്ഞ സ്ഥലത്ത് ആയുഷ് ഹോളിസ്റ്റിക് സെന്റർ നിർമ്മിക്കുന്നതിന് മറ്റ് ഫണ്ടുകൾ വകയിരുത്തിയിട്ടില്ല എന്ന കത്ത് മാത്രമാണ് പഞ്ചായത്ത് നൽകിയിട്ടുള്ളത്.എന്നാൽ പഞ്ചായത്തിൽ നിന്നും നിയമാനുസൃതമായ കെട്ടിട നിർമ്മാണാനുമതി ഇതുവരെ ആർക്കും നൽകിട്ടില്ല. പ്രസ്തുത പരിപാടി മുസ്ലീം ലീഗിന്റെ പെതുയോഗം മാത്രമായിരുന്നെന്നും ഔദ്യോഗികമായി ആരും ആ പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും പഞ്ചായത്ത് ഭരണസമിതി ഭാരവാഹികൾ ഫറഞ്ഞു. ഈ പദ്ധതിയുടെ നിർവ്വഹണം നടത്തേണ്ട ബ്ലോക്ക് പഞ്ചായത്തിന് പോലും ഒരു അറിയിപ്പും നൽകിയിട്ടില്ല. ഒരു ഉദ്യോഗസ്ഥനും പ്രസ്തുത പരിപാടിയിൽ പങ്കെടുത്തിട്ടുമില്ല.പഞ്ചായത്ത് ഒരു ഏജൻസിക്കും സ്ഥലം കൈമാറി നൽകിയിട്ടില്ലെന്നും പഞ്ചായത്ത് ഭാരവാഹികൾ ആരോപിച്ചു.വന്നേരിനാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് ബിനീഷ മുസ്തഫ, വൈസ് പ്രസിഡൻറ് പി. നിസാർ, അംഗങ്ങളായ കെ. ഉണ്ണികൃഷ്ണൻ, ടി.എച്ച്. മുസ്തഫ എന്നിവർ പങ്കെടുത്തു.അനധികൃതമായി പഞ്ചായത്തിന്റെ സ്ഥലം കൈയ്യേറി പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കാത്ത പോലിസ് ഒത്തുകളിയാണെന്നും പൂട്ട് പൊളിച്ചവരെ സംരക്ഷിക്കുകയാണ് പെരുമ്പടപ്പ് പോലീസെന്നും ഇതിനെതിരെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ,പോലീസ് ഡി.ജി.പി. എന്നിവർക്ക് പരാതിയുമായി മുന്നോട്ടുപോവുമെന്നും ഭാരവാഹികൾ പറഞ്ഞു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)