അധികൃതർ അനങ്ങുന്നില്ല: പൈപ്പ് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴാകുന്നു.
By -
1/04/2024 08:28:00 AM0 minute read
0
ചങ്ങരംകുളം: ആലങ്കോട് കക്കടിപ്പുറം റോഡിൽ മാസങ്ങളായി ആലംകോട് ജുമാമസ്ജിദിനു സമീപം പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ഭൂമിക്കടിയിൽ നിന്ന് പൈപ്പ് പൊട്ടി ഉറവ പോലെ മീറ്ററുകളോളം ദൂരത്തിൽ പരന്നൊഴുകുകയാണ്.നാട്ടുകാർ പലതവണ അധികൃതരെ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ജലക്ഷാമം രൂക്ഷമായ ആലങ്കോട് പ്രദേശത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിൽ ജനങ്ങൾ ആശങ്കയിലാണ്. വാട്ടർ അതോറിറ്റി ഉടൻ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags: