റോഡമിൻ–ബി കോയമ്പത്തൂരിൽനിന്ന്.പൊന്നാനിയിൽ എത്തിച്ച് മിഠായി നിർമ്മാണം

ponnani channel
By -
0

 


പൊന്നാനി :കൊല്ലംപടിയിലെ ചില വീടുകളിൽ മിഠായിയുടെ നിർമാണം നടന്നിരുന്നു. ഒരു വീട്ടിൽ മിഠായിയുടെ നിർമാണത്തിന്റെ ഭാഗമായി റോഡമിൻ–ബി വെള്ളത്തിൽ കലക്കിവച്ചിരുന്നു. മറ്റൊരു വീട്ടിൽനിന്ന് പൊടിയും കിട്ടി. ഇവർക്ക് പൊന്നാനിയിലെ തന്നെ ഒരാൾ കോയമ്പത്തൂരിൽ നിന്നാണ് ഇതെത്തിച്ചു നൽകിയിരുന്നത്. ഇയാളുടെ ഒരു കേന്ദ്രത്തിൽനിന്ന് ചോക്ക് മിഠായിയും പൊടിയുമെല്ലാം കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചാണകപ്പച്ച നിറത്തിലുള്ള പൊടിയായാണ് ഈ വസ്തു ലഭിക്കുന്നത്. ഇത് വെള്ളത്തിലിട്ടാൽ പിങ്ക് നിറമായി മാറും. തുടർന്ന് ഈ വെള്ളത്തിൽ മറ്റു വസ്തുക്കൾ ചേർത്താണ് ചുവന്ന നിറമുള്ള മിഠായി ഉണ്ടാക്കുന്നത്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)