തിരൂർ: ശഹീദ് കുഞ്ഞിൻ (റ) മഖാമിലെ രണ്ടുദിവസം നീളുന്ന പ്രസിദ്ധമായ കല്ലിങ്ങൽ വലിയ നേർച്ചക്ക് ശനിയാഴ്ച രാത്രി വലിയ കൊടിയേറ്റി. ആന, ബാൻഡ് മേളം, ചെണ്ടമേളം, നാസിക്ക് ഡോൾ തുടങ്ങിയവയുടെ അകമ്പടിയോടെയാണ് വരവ് നടത്തിയത്. ജാറത്തിൽനിന്ന് തുടങ്ങിയ കൊടി വരവ് കോട്ട് തങ്ങളുടെ വീട്ടിൽപ്പോയി അവിടെനിന്ന് ഇല്ലത്തപ്പാടം ചെമ്പ്ര റോഡ്-മാർക്കറ്റ് റോഡ്- കോരങ്ങത്ത് വഴി കല്ലിങ്ങൽ ജാറത്തിൽ തിരിച്ചെത്തിയാണ് കൊടിയേറ്റിയത്.
കൊടിയേറ്റിന് റസാഖ് കാടേങ്ങൽ, അസ്‍ലം തേക്കിൻകാട്ടിൽ, മേടമ്മൽ ഹംസ, മൊയ്തു, ഇബ്രാഹിംകുട്ടി, കബീർ, ചന്ദ്രൻ, ഹംസ, ഉമ്മർകുട്ടി ഹാജി, അലവി ഹാജിഎന്നിവർ നേതൃത്വംനൽകി.