മലപ്പുറം സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയിൽ മരിച്ചു

ponnani channel
By -
0
മദീന: ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു. മൂന്നിയൂർ, ചിനക്കൽ സ്വദേശി റുഖിയ മാളിയേക്കൽ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു.റൗദ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം താമസസ്ഥലത്തു വെച്ച് ഇന്നലെ (26-ന്, വെള്ളിയാഴ്ച) രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു.



മകൾ ബുഷ്‌റ കൂടെയുണ്ടായിരുന്നു.ഭർത്താവ്: മുഹമ്മദ്‌ കറുത്തേടത്ത്.മക്കൾ: ബുഷ്‌റ, നജ്മുന്നീസ.നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജനാസ ഇന്ന് (27-01-2024-ശനിയാഴ്ച) മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)