ചേകന്നൂർ ആറേക്കാവിൽ താലപ്പൊലി മഹോത്സവം ആഘോഷിച്ചു

ponnani channel
By -
0

എടപ്പാൾ: ചേകന്നൂർ ആറേക്കാവ് ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം ആഘോഷിച്ചു. വിശേഷാൽ പൂജുകൾക്ക് ശേഷം രാവിലെ10ന് പറനിറപ്പ് നടന്നു തുടർന്ന്  ഉച്ചപൂജ, ഉച്ചയ്ക്ക് 2 ന് കിഴക്കിങ്ങരക്കാവ് ക്ഷേത്രത്തിൽ നിന്ന് എഴുന്നൊള്ളിപ്പ് വൈകീട്ട് അഞ്ച് മുതൽ വിവിധ കലാരൂപങ്ങളോടുകൂടിയ വരവുകളും ഉണ്ടായി.  ദീപാരാധനയ്ക്ക് ശേഷം 
അത്താഴപൂജ, കൊടലിൽ കൃഷ്‌ണകുമാർ & പാർട്ടിയുടെ നേതൃത്വത്തിൽ തായമ്പക രാത്രി 10.30 ന് തൃശൂർ സദ്‌ഗമയ
അവതരിപ്പിക്കുന്ന നാടകം ഉപ്പ് അരങ്ങേറും. രാത്രി 2 മണിക്ക് താലംകൊളുത്തി എഴുന്നെള്ളിപ്പും ജനുവരി 16 (മകരം 2) ചൊവ്വാഴ്‌ച ദേശഗുരുതിയും നടക്കും.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)