ഡ്രോൺ ഉപയോഗിച്ച് നെൽകൃഷിയിൽ മരുന്നു തളിക്കുന്ന പരീക്ഷണം നടത്തി

ponnani channel
By -
0 minute read
0

ചങ്ങരംകുളം:ആലംകോട് കൃഷിഭവൻ പരിധിയിലെ കോക്കൂർ 
സി എച്ച് നഗർ പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് മരുന്നുതളിച്ചു.നാനോ യൂറിയ ഡ്രോൺ ഉപയോഗിച്ച്   നെൽകൃഷിയിൽ മരുന്നു തളിക്കുന്ന പരീക്ഷണമാണ് പാഠശേഖരത്ത് നടന്നത്.പഞ്ചാബ് നാഷണൽ ബാങ്കും തവനൂർ കാർഷിക വിജ്ഞാന കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.ആലംങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് ,വികസന ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ ,
ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ ,മറ്റ് എല്ലാ വാർഡ് മെമ്പർമാർ ,ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് മെമ്പർമാർ,പാടശേഖരസമിതി ഭാരവാഹികൾ ,
കാർഷിക വികസന സമിതി ഭാരവാഹികൾ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)