എടപ്പാൾ: പൊന്നാനി എംഇഎസ് കോളേജ് ദുബായ് അലുമ്നി (എംഇഎസ് പിഎ) പ്രഥമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മീഡിയ വിഭാഗത്തിൽ കൈരളി ടിവി മിഡിൽ ഈസ്റ്റ് ബ്യുറോ ചീഫ് വട്ടംകുളം സ്വദേശി ടി ജമാലുദ്ധീനാണ് പുരസ്‌കാരം.
ജീവകാരുണ്യ പ്രവർത്തനത്തിൽ ഷാഫി കാഞ്ഞിരമുക്ക്, സ്പോർട്സ് വിഭാഗം - ഹയാൻ ജാസിർ പൊന്നാനി,
യങ്ങ് എൻ്റർ പ്രണർ വിഭാഗത്തിൽ കാലടി തണ്ടിലം സ്വദേശി യൂസഫ് അബൂബക്കർ എന്നിവർ പുരസ്‌കാരങ്ങൾക്ക് അർഹരായി.
21 ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന മെസ്പ പൊൻ ഫെസ്റ്റ് 24 ചടങ്ങിൽ
എംഇഎസ് സംസ്ഥാന പ്രസിഡൻ്റ് ഡോ.ഫസൽ ഗഫൂർ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് മെസ്‌പ ഭാരവാഹികൾ അറിയിച്ചു.