ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

ponnani channel
By -
0


വനിതാ ശിശുവികസനവകുപ്പും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ഹിദായത്തുൽ മുസ്‌ലിമീൻ യതീംഖാനയും സംയുക്തമായി പ്രത്യേക സംരക്ഷണവും പരിചരണവും ആവശ്യമുള്ള കുട്ടികളെ താമസിക്കുന്ന ബാലസംരക്ഷണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. പ്രൊട്ടക്ഷൻ ഓഫീസർ എം.കെ മുഹമ്മദ് സാലിഹ്, ഒ.ആർ.സി അസി.ശംസുദ്ധീൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. മഞ്ചേരി ഹിദായത്തുൽ മുസ്‌ലിമീൻ യതീംഖാന കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ യതീംഖാന സെക്രട്ടറി വി.കുഞ്ഞിമൊയ്ദീൻ കുട്ടി, പ്രസിഡന്റ് മുഹമ്മദലി ഹാജി തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ 38 സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ശിൽപ്പശാലയിൽ പങ്കെടുത്തത്.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)