ഊരകം നവോദയ സ്കൂളിലെ വിദ്യാത്ഥിനി ആത്മഹത്യചെയ്തു

ponnani channel
By -
0

വേങ്ങര : ഊരകം ജവഹർ നവോദയ സ്കൂളിൽ വിദ്യാത്ഥിനി ആത്മഹത്യചെയ്തു. +2 വിദ്യാർഥിനി അലീന ത്യാഗരാജനാണ് ( 17) മരിച്ചത്.

ശനിയാഴ്ചയാണ് അലീന സ്കൂളിൽ വച്ച് ആത്‌മഹത്യക്ക് ശ്രമിച്ചത്. പുലർച്ചെ നാല് മണിക്ക് താമസിക്കുന്ന ബോഡിംഗ് കെട്ടിടത്തിന് സമീപത്തെ പഴയ കെട്ടിടത്തിൽ നിന്നും താഴെക്ക് ഷാളിൽ കഴുത്ത് കുരുക്കി ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ അലീനയെ കാണാതെ വന്നതോടെ സ്കൂളിൽ പരിശോധന നടത്തിയപ്പോഴാണ് അലീന ഷാളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്ന് അലീനയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.




കഴിഞ്ഞ 2 ദിവസമായി അലീന ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ മരണം സംഭവിച്ചു. പൊന്നാനി സ്വദേശിയാണ് അലീന ത്യാഗരാജൻ. നവോദയ സ്കൂളിൽ സയൻസ് വിഷയത്തിൽ +2 ബാച്ച് വിദ്യാർത്ഥിനിയായിരുന്നു അലീന.

വിഷാദ രോഗം അലീനയെ അലട്ടിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അമ്മയുടെ നിർബന്ധം കൊണ്ട് സയൻസ് വിഷയം +1ന് തെരഞ്ഞെടുക്കേണ്ടി വന്നത് അലീനയെ അലട്ടിയിരുന്നതായി സ്കൂൾ അധികൃതർ പറയുന്നു. മുമ്പും അലിന ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി സൂചനയുണ്ട്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് വേങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്കൂളിലെ സംഭവ സ്ഥലത്തെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് അടുത്ത ദിവസം നടത്താനിരുന്ന സ്കൂളിലെ ആനുവൽ ഡേ സെലിബ്രേഷൻ ഉപേക്ഷിച്ചതായി സൂചനയുണ്ട്.

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന റസിഡൻഷ്യൽ വിദ്യാലയമാണ് ജവഹർ നവോദയ വിദ്യാലയം. 6 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് രാജ്യത്തെ തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ നവോദയ സ്കൂളുകളിൽ പഠിക്കുന്നത്.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)