കെ.എസ്.ടി.യു ഫുട്ബോൾ: മലപ്പുറം ചാമ്പ്യൻമാരായി.

ponnani channel
By -
1 minute read
0

തിരൂർ: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 6,7,8 തിയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്ന സമ്മേളന പ്രചരണാർത്ഥം അധ്യാപകർക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.മലപ്പുറം ജില്ല എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കോഴിക്കോട് ജില്ലയെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി.
പൊന്മുണ്ടം ടറഫിൽ നടന്ന മത്സരം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അസീസ് അധ്യക്ഷത വഹിച്ചു.പ്രസിഡൻ്റ് കെ എം അബ്ദുള്ള വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.വിവിധ ജില്ലകളിൽ നിന്ന് വിജയിച്ചവരാണ് മത്സരത്തിൽ പങ്കെടുത്തത്.ഗ്രാമ പഞ്ചായത്തംഗം സൈനുദ്ദീൻ,സംസ്ഥാന ഭാരവാധികളായ ഹമീദ് കൊമ്പത്ത്, കായിക കൺവീനർ റഹീം കുണ്ടൂർ,വി കെ.എം ഷഹീദ്,മജീദ് കാടേങ്ങൽ ,കെ.ടി അമാനുള്ള, വി.എ ഗഫൂർ, സിദ്ധീഖ് പാറക്കോട്ട്, ജില്ലാ ഭാരവാഹികളായ എൻ പി മുഹമ്മദാലി, കോട്ട വീരാൻ കുട്ടി, കെ.എം ഹനീഫ, ജലീൽ വൈരങ്കോട്, കെ.പി ജലീൽ, വി ഷാജഹാൻ ,നൗഷാദ് അടിയാട്ടിൽ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)