പൊന്നാനി ബസ്റ്റാന്റ് നവീകരണത്തിന് ഒരു കോടി

ponnani channel
By -
0

 

 


പൊന്നാനി ബസ് 1 ബസ് സ്റ്റാൻ്റ് നവീകരണത്തിന് വെള്ളിയാഴ്‌ച തു ടക്കം കുറിക്കും.വർഷങ്ങളായി ന വീകരണ പ്രവൃത്തികൾ മുടങ്ങിയ തിനെത്തുടർന്ന് യാത്രക്കാർ മഴ യും, വെയിലും കൊണ്ട് ബസ് കാ ത്ത് നിന്നിരുന്ന പൊന്നാനി ബസ് സ്റ്റാന്റിന് ശാപമോക്ഷമാവുന്നു. പി. നന്ദകുമാർ എം.എൽ.എയുടെ ആ സ്ത‌ി വികസന ഫണ്ടിൽ നിന്നും ഒ രു കോടി രൂപ ചെലവിലാണ് ബ സ്സ്‌റ്റാന്റ് നവീകരണ പ്രവൃത്തികൾ നടക്കുക. നവീകരണ നിർമ്മാ ണോദ്ഘാടനം വെള്ളിയാഴ്ച പി. നന്ദകുമാർ എം.എൽ.എ നിർവ്വഹി ക്കും. ഒരേ സമയം ഒൻപത് വാഹ നങ്ങൾ പ്രവേശിക്കാവുന്ന തരത്തി ലാണ് ഡിസൈൻ തയ്യാറാക്കി യിട്ടുള്ളത് ബസ് സ്റ്റാന്റിന്റെ വടക്ക് ഭാഗത്ത് ബാത്ത് റൂം, കാത്തിരിപ്പ് കേന്ദ്രം, ലഘു ഭക്ഷണശാല എന്നിവ നിർമ്മിക്കും. പൊന്നാനി നഗരസഭാ ബസ്റ്റാൻ്റ് വികസനത്തി നായി മുൻനിയമസഭാ സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.കഴിഞ്ഞ നഗര സഭ ഭരണ സമിതി 30 ലക്ഷം രൂപ യും ആദ്യ ഘട്ട നിർമ്മാണത്തിന് അനുവദിച്ചെങ്കിലും, നിർമ്മാണ പ്ര വർത്തനങ്ങൾക്ക് ഫണ്ട് തികയാ തെ വന്നതോടെ കരാർ ഏറ്റെടു ക്കാൻ ആരും മുന്നോട്ട് വരാതിരു ന്നതാണ് പ്രതിസന്ധിയായത്. തുട ർന്ന് ഈ ഫണ്ട് ലാപ്‌സായതോ ടെയാണ് എം.എൽ എ ആസ്‌തി വി കസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചത്.


ബസ് സ്റ്റാന്റ് നവീ കരണത്തിന്റെ ആദ്യപടിയെന്നോ ണം ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ പൊളിച്ചുമാറ്റിയിരുന്നു. തുടർ പ്രവർത്തനങ്ങൾ ബസ് സ്റ്റാന്റിന്റെ മേൽക്കൂര നിർമ്മാണ ത്തിന്റെ അനിശ്ചിതത്വത്തെത്തുടർ ന്ന് നിലക്കുകയും ചെയ്തു. മേൽ ക്കൂര ഷീറ്റിടാനായിരുന്നു പ്രൊ പോസെലെങ്കിലും, കാറ്റിൽ ഷീറ്റു കൾക്ക് എളുപ്പം കേടുപാടുകൾ സംഭവിക്കുമെന്നതിനാൽ പ്ലാനിൽ മാറ്റം വരുത്താൻ ആലോചിച്ചെങ്കി ലും ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലം പ്രവർത്തനം പാതിവഴിയിൽ നി ലച്ചു. നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗം ഡിജിറ്റൽ സർവേയും ന ടത്തിയിരുന്നു. ബസ്സ്‌റ്റാൻറിൽ നിലവിലുള്ള കംഫർട്ട് സ്‌റ്റേഷൻ




പൊളിച്ച് മാറ്റി കൂടുതൽ സൗക ര്യപ്രദമായ രീതിയിൽ നിർമിക്കാ നാണ് പദ്ധതി തയ്യാറാക്കിയത്. നി ലവിലുള്ള ബസ് സ്റ്റാന്റിന്റെ സ്ഥിതി ഏറെ പരിതാപകരമാണ്. ബസുക ൾക്ക് പാർക്ക് ചെയ്യാൻ ഇപ്പോൾ സൗകര്യം അപര്യാപ്തമാണ്. യാ ത്രക്കാർക്ക് ബസ് കാത്ത് നിൽക്കാ നും സൗകര്യമില്ല. നിലവിലുള്ള സ്ഥലം പരമാവധി പ്രയോജന പ്പെടുത്തിയാണ് ബസ് സ്റ്റാൻ്റ് വികസിപ്പിക്കുന്നതിന് രൂപരേഖ ത യ്യാറാക്കിയത്. ഓരോ ബസിനും പാർക്ക് ചെയ്യാൻ പ്രത്യേകട്രാക്ക് ഉൾപ്പെടെയുള്ളതാണ് പദ്ധതി. നഗ മസഭ ബസ്റ്റാൻഡ് പുനർനിർമ്മാണ പ്രവർത്തികളുടെ ഭാഗമായി ബസു കൾ പാർക്കു ചെയ്യുന്നത് പുന ക്രമീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)