തിരൂരിനെ ആവേശഭരിതമാക്കി ഡൗൺ ബ്രിഡ്ജ് തിരൂർ മാരത്തോൺ

ponnani channel
By -
0

തിരൂർ: ഡൗൺ ബ്രിഡ്ജ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തിരൂർ സംഘടിപ്പിച്ച ബ്ലിസ് തിരൂർ മാരത്തോൺ തിരൂരിനെ ആവേശഭരിതമാക്കി. ആയിരത്തോളം പേരുടെ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായ ഡൗൺ ബ്രിഡ്ജ് തിരൂർ മാരത്തോണിൽ സംസ്ഥാനത്തിനകത്ത് നിന്നും പുറത്തും നിന്നുള്ള മത്സരാർഥികൾ പങ്കെടുത്തു. തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിക്കുന്ന തരത്തിലാണ് മാരത്തോൺ സംഘടിപ്പിച്ചത്. 10 കിലോ മീറ്റർ അഞ്ച് കിലോ മീറ്റർ എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. ബ്ലിസ് തിരൂരിന്റെ സഹകരണത്തോടെയാണ് മാരത്തോൺ സംഘടിപ്പിച്ചത്. മാരത്തോൺ ഫ്ളാഗ് ഓഫ് ദേശീയ കരാട്ടെ താരം ഫാറൂഖ് സെൻസായി നിർവഹിച്ചു. സമാപന പരിപാടി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സമ്മാനദാന പരിപാടി കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം മന്ത്രിയും എം.എൽ.എയും ചേർന്ന് സമ്മാനിച്ചു. ചടങ്ങിൽ ഡൗൺ ബ്രിഡ്ജ് തിരൂർ പ്രസിഡന്റ് വി. അഷ്റഫ് അധ്യക്ഷത വഹിച്ചു. പുരുഷ വിഭാഗം 10 കിലോ മീറ്ററിൽ പാലക്കാടിന്റെ ശ്രീഹരിയും വനിതകളുടെ 10 കിലോ മീറ്ററിൽ കോതമംഗലം സ്വദേശിനി ജിൻസി യും 10 കിലോ മീറ്ററിൽ വെറ്ററൻസിൽ മാനന്തവാടി സാബു പോളും 5 കിലോ മീറ്ററിൽ വലമ്പൂർ സ്വദേശി മുഹമ്മദ് അംനാസും വിജയികളായി. വിജയികൾക്ക് ട്രോഫിയും സമ്മാനത്തുകയും മെഡലും സർട്ടിഫിക്കറ്റും നൽകി മത്സരത്തിൽ ഫിനിഷ് ചെയ്ത എല്ലാ മത്സരാർഥികൾക്കും മെഡൽ നൽകി. മത്സരത്തിൽ 5 കിലോ മീറ്ററിൽ പങ്കെടുത്ത ഭിന്നശേഷിക്കാരനായ ആദർശിന് പ്രത്യേക ഉപഹാരം നൽകി.
ഡൗൺ ബ്രിഡ്ജ് തിരൂർ സെക്രട്ടറി എ.പി ഷഫീഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലിസ് തിരൂർ മാനേജർ പി. ലബീബ്, കെ. ഷാഫി ഹാജി, പി.പി അബ്ദുറഹ്മാൻ, ടി.ഇ വഹാബ്, ഒ. ഇസ്ഹാഖ് മുഹമ്മദാലി, ഷാഫി സബ്ക്ക, അൻവർ കള്ളിയത്ത്, ഇ. ഫൈസൽ ബാബു, ഹമീദ് കൈനിക്കര തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് പ്രോഗ്രാം കോർഡിനേറ്റർ ടി.വി മൻസൂർ നന്ദി പറഞ്ഞു. മാരത്തോണിന് ആവേശമായി സൂംബ ഡാൻസും അരങ്ങേറി.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)