മാഘത്തിലെ മകം നാളിൽ നിളാമണപ്പുറത്ത് സ്മൃതി ദീപം തെളിഞ്ഞു

ponnani channel
By -
0


തിരുന്നാവായ: മാഘത്തിലെ മകം നാളിൽ നിളാമണപ്പുറത്ത് സ്മൃതി ദീപം തെളിഞ്ഞു. രാവിലെ 10.30 ഓടെ കോട്ടക്കൽ കോവിലകം കെ.സി രാമചന്ദ്ര രാജ മൂന്നാൾ പാട് ഭാരതപ്പുഴയുടെ തീരത്ത് സ്മൃതി ദീപം തെളിയിച്ചു.


സ്മൃതി സദസ് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. ഉള്ളാട്ടിൽ രവീന്ദ്രൻ അധ്യക്ഷനായി. സ്മൃതിയവതരണം കെ.സി അബ്ദുല്ല നടത്തി. ചിറക്കൽ ഉമ്മർ, മൂസ ഗുരുക്കൾ കാടാമ്പുഴ, എം.കെ സതീഷ് ബാബു, കെ.കെ അബ്ദുൽ റസാഖ് ഹാജി, റഷീദ് പുവ ത്തിങ്കൽ, കെ.പി അലവി, വാഹിദ് പല്ലാർ, അസ്ക്കർ പല്ലാർ, നൗഷാദ് തേക്കിൽ, കോഴിപ്പുറത്ത് മുഹമ്മദ് ബാവ എന്നിവർ സംസാരിച്ചു.


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)