നവായഗരിമയും പുരാവസ്തുപ്രദര്‍ശനവും ശ്രദ്ധേയമായി

ponnani channel
By -
0


തിരുന്നാവായ:മാമാങ്കമഹോത്സവത്തിന്റെ ഭാഗമായി നിളാതീരത്ത് സംഘടിപ്പിച്ച നവായഗരിമയും പുരാവസ്തുപ്രദര്‍ശനവും ശ്രദ്ധേയമായി. വിവിധ കാലഘട്ടത്തിലെ ടെലിഫോണ്‍ , റേഡിയോ, ടേപ്പ് റെക്കോഡര്‍, ടീവികള്‍, പാട്ടുപെട്ടികള്‍, ക്ലോക്കുകള്‍, വാച്ചുകള്‍, റാന്തല്‍ വിളക്കുകള്‍, പെട്രോള്‍ മാക്‌സുകള്‍ തുടങ്ങിയ നിരവധി പുരാവസ്തു ശേഖരങ്ങളാണ് പ്രദര്‍ശനത്തിന് എത്തിയത്.



അവധിദിവസമായിട്ടും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ചരിത്രസെമിനാറില്‍ പങ്കെടുക്കുന്നതിനും പ്രദര്‍ശനം കാണാനുമെത്തിയത്. നവായഗരിമയും പുരാവസ്തു പ്രദര്‍ശനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി ഉദ്ഘാടനം ചെയ്തു. കായക്കല്‍ അലി അധ്യക്ഷനായി. ശിവപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.മണ്‍മറഞ്ഞ ചരിത്രകാരന്‍മാരെ ചടങ്ങില്‍ അനുസ്മരിച്ച്. തേക്കില്‍ മുഹ്‌സിന്‍, സി.പി.എം ഹാരിസ് , എം.കെ സതീഷ് ബാബു, നെടുവാഞ്ചേരി കുഞ്ഞിബാവ , ദില്‍ഷാദ് ചക്കാലിപറമ്പില്‍ ,റാഷിദ് മാസ്റ്റര്‍, താഹിര്‍ വളളിയില്‍ ,അംബുജം തവനൂര്‍ എന്നിവര്‍ സംസാരിച്ചു. 


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)