വാഹന പരിശോധനയോടൊപ്പം ബോധവൽക്കരണവും

ponnani channel
By -
0

മലപ്പറുംഎൻഫോഴ്‌സ്മെന്റ് ആർ ടി ഓ ശ്രീ. നസിർ.പിഎ നൽകിയ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ജില്ലയിൽ നടന്ന സ്കൂൾ ബസ് പരിശോധനയുടെ തുടർച്ചയായി ഇന്നും തിരൂർ, പൊന്നാനി,തിരുരങ്ങാടി,ഏറനാട്,പെരിന്തൽമണ്ണ, നിലമ്പൂർ എന്നീ താലൂക്കുകളിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 10 ഓളം സ്കൂളുകൾ കേന്ദ്രീകരിച്ച് മലപ്പുറം എൻഫോഴ്‌സ്‌മെന്റ് വിഭാഗം തിരൂർ, പൊന്നാനി,തിരുരങ്ങാടി,പെരിന്തൽമണ്ണ, ഏറനാട് സ്ക്വഡുകൾ സംയുക്തമായി സ്കൂൾ ബസുകൾ പരിശോധിച്ചതിൽ വ്യാപകമായ നിയമലംഘനങ്ങൾ കണ്ടെത്തി.ഫിറ്റ്നസ് ഇല്ലാതെ സർവീസ് നടത്തിയ 4സ്കൂൾ ബസ്സുകളും ടാക്സ് അടക്കാത്ത 15 സ്കൂൾ ബസുകളും അഗ്നിശമന ഉപകരണം ഇല്ലാത്ത 4 വാഹനങ്ങൾ ഉൾപ്പടെ 30 ഓളം സ്കൂൾ ബസുകൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസ്സെടുക്കയും 87.,000/രൂപ പിഴ അടക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു ആറു മാസമായി ടാക്സ് അടക്കാതെയും പെർമിറ്റ്‌ ഇല്ലാതെയും സർവീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകൾ പാണ്ടിക്കാട് ബസ്റ്റാൻഡിൽ നിന്നും പെരിന്തൽമണ്ണ എൻഫോഴ്‌സിമെന്റ് സ്ക്വാഡ് പിടികൂടി കസ്റ്റഡിയിൽ എടുത്തു.രണ്ട് ലക്ഷത്തോളം രൂപ ടാക്സ് കൂടിശ്ശിക ഈ വാഹനങ്ങൾക്കുണ്ട്.. വാഹനം സ്റ്റേജ് കാര്യേജ് സർവീസ് നടത്താതിരിക്കുമ്പോൾ അടയ്ക്കുന്ന ഐഡിൽ റേറ്റിൽ ഉള്ള തുച്ഛമായ ടാക്സ് അടച്ചാണ് ബസ് സർവീസ് നടത്തി മോട്ടോർ വാഹനവകുപ്പിനെ ഇക്കുട്ടർ പറ്റിച്ചു കൊണ്ടിരുന്നത്. വാഹന .പരിശോധനകൾക്ക് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ബിനോയ് കുമാർ,അരുൺ, അസൈൻ. ജയചന്ദ്രൻ, പ്രമോദ് ശങ്കർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ അബിൻ ചാക്കോ,പ്രേംകുമാർ, അബ്ദുൽ കരീം,രാജേഷ്,അജീഷ്. സലീഷ്, വിജേഷ്, ഡിബിൻ, മനോഹരൻ,ഷൂജ, വിഷ്ണു,എന്നിവർ നേതൃത്വം നൽകി . വാഹന പരിശോധനയോടൊപ്പം സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള ബോധവൽക്കരണവും പരിശോധനയിൽ ഉൾപ്പെടുത്തി എന്നുള്ള സവിശേഷതയും ഇന്ന് നടത്തിയ പരിശോധനക്കുണ്ടായിരുന്നു വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമായി നടത്തുമെന്നും നിയമലംഘകർക്കെതിരെ മോട്ടോർ വാഹന നിയമം അനുസരിച്ചുള്ള കർശനമായ നടപടി സ്വീകരിക്കുമെന്നും മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർടിഒ ശ്രീ നസീർ PA അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)