വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങൾ ഏറ്റവും മാത്യകാപരമാണന്ന്
വക്കഫ് ബോർഡ് ചെയർമാൻ അഡ്വ. എം. കെ. സെക്കീർ . മത്സ്യ
തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെയും , ലൈഫ് ഭവന പദ്ധതിയിലൂടെ വീട് ലഭിച്ച് പ്രവൃത്തി പൂർത്തീകരിച്ചവർക്ക് താക്കോൽ ദാനം നടത്തുന്നതിനും , എസ്.എസ്.എൽ. സി , പ്ലസ് ടു , പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും , ഒരുമിച്ചു ഇരുത്തി ഒരേ സമയം കരുതലും , അതോടൊപ്പം വിജയികൾക്കുഉള്ള പിന്തുണയുമാണ് നൽകിയിരിക്കുന്നത് . ഗ്രാമ പഞ്ചായത്തിൻ്റെ "ഉണർവ്വ് " എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന മത്സ്യ തൊഴിലാളികൾക്ക് മോട്ടോർ സൈക്കിൾ , ഐസ്, ബോക്സ് , മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് മേശ , കസേര , ലാപ്പ് ടോപ്പ് എന്നിവ നല്കി ചേർത്ത് നിർത്തുന്നത് അഭിനന്ദനാഹർമാണന്നും, പഞ്ചായത്തിൻ്റെ അനുമോദനത്തിനും , ക്യാഷ് അവാർഡിനും അർഹരായ വിജയികളായ വിദ്യാർത്ഥികൾ നാളെ ഉയർന്ന സ്ഥാനങ്ങളിൽ എത്തുമ്പോൾ ഏറ്റവും അടിസ്ഥാന വർഗത്തെ സഹായിക്കാൻ മറക്കരുതെന്നും ഉത്ഘാടനപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു .എരമംഗലം കിളിയിൽ പ്ലാസയിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ. സിന്ധു മുഖ്യാതിഥിയായി.കരിയർ ട്രൈനർ കെ.എം . അബ്ദുൾ ഗഫൂർ മാസ്റ്റർ ക്ലാസ്സെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , റംസി റമീസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. റംഷാദ്, പി. അജയൻ ഗ്രാമ പഞ്ചായത്ത് അംഗം ഹുസ്സൈൻ പാടത്തകായിൽ ,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് , പി. രാജൻ , ഷാജി കാളിയത്തേൽ , കെ. കെ. ബീരാൻക്കുട്ടി , സുനിൽ കാരാട്ടേൽ , ടി.ബി. ഷമീർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ.പ്രിയദർശിനി ,ജൂനിയർ സൂപ്രണ്ട് പത്മകുമാർ , ഫിഷറീസ് ഓഫീസർ
എ.സുലൈമാൻ ,വി.ഇ.ഒ
രജ്ഞിത് തുടങ്ങിയവർ
സംസാരിച്ചു .