മൂക്കുതല വടക്കുമുറി എസ് എസ് എം യു പി സ്കൂളിൽ പിടിഎ കൂട്ടായ്മ കുടും ബോൽസവം സംഘടിപ്പിച്ചു

ponnani channel
By -
0 minute read
0

ചങ്ങരംകുളം:മൂക്കുതല വടക്കുമുറി എസ് എസ് എം യു പി സ്കൂളിൽ പിടിഎ കൂട്ടായ്മ കുടും ബോൽസവം സംഘടിപ്പിച്ചു.പരിപാടിയുടെ ഉൽഘാടനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥൻ ഉൽഘാടനം ചെയ്തു.പ്രാധാന അദ്ധ്യാപകൻ സിഎം അബ്ദുൽ റസാക് സ്വാഗതം പറഞ്ഞു.യോഗത്തിൽ പിടിഎ പ്രസിഡൻറ് പിഎൻ ബാബു അദ്ധ്യക്ഷത വഹിച്ചു.ഫ്ലവേഴസ് ടോപ്പ് സിങ്ങർ പ്രോഗാമിലൂടെ ജനശ്രദ്ധ നേടി വരുന്ന ഗായിക കൃഷ്ണ മുഖ്യ അഥിതിയായിരുന്നു.യോഗത്തിൽ പ്രസ്ത കവിയും സാഹിത്യകാരനുമായ കുമാർ പി മൂക്കുതല മുഖ്യപ്രഭാക്ഷണം നടത്തി.സാമൂഹിക സാംസ്കാരിക രംഗത്തേ പ്രമുഖർ ആശംസകൾ അർപ്പിച്ച യോഗത്തിന് വെസ് പ്രസിഡന്റ് എൻആർ പ്രബിൻ നന്ദി പറഞ്ഞു.മലപ്പുറം ജില്ലാ ടീമിന്റെ മിനിയേച്ചർ എക്സ്പോ ഫുഡ് ഫെസ്റ്റ് ശിവപാർവതി നൃത്തവിദ്ധ്യാ ലയത്തിലെ നർത്തകി മാർ അവതരിപ്പിച്ച നൃത്തങ്ങ നാട്ടിലെ മികച്ച ഗായകരുടെ പാട്ടുകൾ എന്നീവ പരിപാടിക്ക് മാറ്റുകൂട്ടി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)