യുഎഇ നന്നംമുക്ക് പ്രവാസി കൂട്ടായ്മ സ്പോർട്സ് മീറ്റ്: ടീം ഓഫ് കിഴക്കുമുറി ജേതാക്കൾ

ponnani channel
By -
0

ചങ്ങരംകുളം:യുഎഇ നന്നംമുക്ക് പ്രവാസി കൂട്ടായ്മ ഷാർജ മുവൈല സ്കോളർ ഇന്റർനാഷണൽ അക്കാദമി ഗ്രൗണ്ടിൽ ഒരുക്കിയ സ്പോർട്ട്സ് മീറ്റ് 2024 ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.മൂന്ന് ടീമുകൾ അണിനിരന്ന കായിക മാമാങ്കത്തിൽ ടീം ഓഫ് കിഴക്കുമുറി ഓവറോൾ കിരീടം ചൂടി.രണ്ടും മൂന്നും സ്ഥാനങ്ങൾ ടീം ഓഫ് പൂച്ചപ്പടിയും ടീം ഓഫ് നന്നംമുക്കും നേടി.നന്നംമുക്ക് പ്രദേശ വാസികളെ ഒരുകുടകീഴിൽ അണിനിരത്തിയ കായികമേള നന്നംമുക്ക് നി വാസികളുടെ സമ്മേളനമായി മാറി.അച്ചടക്കവും ചിട്ടയായ പ്രവർത്തനവും മാമാങ്കത്തിന് മാറ്റുകൂട്ടി.വിവിധ എമിറേറ്റ്സുകളിൽ നിന്നെത്തിയ പ്രമുഖരുടെ സാന്നിധ്യവും സ്പോർട്സ് മീറ്റിന്റെ വിജയമായി.വ്യത്യസ്ത പ്രവർത്തനങ്ങൾ കൊണ്ട് ഇതിനകം ശ്രദ്ധ നേടിയ കൂട്ടായമ സ്പോർട്സ് മീറ്റിലൂടെ ജന ഹൃദയങ്ങളിൽ ഒന്ന് കൂടി സ്ഥാന മുറപ്പിച്ചു.വിജയികളെ യുഎഇ നന്നംമുക്ക് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് പിഎം ഹൈദർ അഭിനന്ദിച്ചു .ഈ സംഗമം നമ്മുടെ സ്നേഹ ബന്ധങ്ങളെ ശക്തിപെടുത്താൻ സഹായകമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.സമ്മാന ദാന ചടങ്ങിന് ജനറൽ സെക്രട്ടറി സിദ്ദീഖ് സാഹിബ് സ്വാഗതം പറഞ്ഞു.വിജയികൾക്ക് പ്രമുഖർ സമ്മാന ദാനം നിർവ്വഹിച്ചു .സ്പോർട്സ് മീറ്റ് വൻവിജയമാക്കുന്നതിൽ പങ്ക് വഹിച്ച ജംഷീർ കിഴക്കുമുറി , റൈഫാൻ കോലാട്ട് വളപ്പിൽ എന്നിവരെ അഡ്വ സുധീർ പ്രശംസിച്ചു.അച്ചടക്കത്തോടെ കളി നിയന്ത്രിക്കുന്നതിൽ പങ്ക് വഹിച്ച ടീം ലീഡേഴ്സിന് നൗഷാദ് ചെമ്പേത്ത് നന്ദി അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)