ജങ്കാർ സർവ്വീസ് നിലച്ചിട്ട് ഒരു വർഷം ;കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം

ponnani channel
By -
0

പൊന്നാനി: പൊന്നാനി - പടിഞ്ഞാറെക്കര ജങ്കാർ സർവ്വീസ് നിലച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും സർവ്വീസ് പുനരാരംഭിക്കാത്തതിൽ കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി യു.ഡി.എഫ് ജനപ്രതിനിധികൾ രംഗത്ത്. പ്ലക്കാർഡുകളേന്തിയാണ് കൗൺസിലർമാർ പ്രതിഷേധിച്ചത്.
 കരാറുകാരും നഗരസഭയും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരു വർഷത്തിലധികമായി നിർത്തിവെച്ച ജങ്കാർ സർവ്വീസ് പുനരാരംഭിക്കാൻ ഇതുവരെ നഗരസഭക്കായിട്ടില്ല. ഉടൻ പുനരാരംഭിക്കുമെന്ന പതിവ് പല്ലവി തന്നെയാണ് നഗരസഭക്കിപ്പോഴുമുള്ളത്. വാഹന യാത്രക്കാരും വിദ്യാർത്ഥികളും, വ്യപാരികളും ഏറെ ആശ്രയിച്ചിരുന്ന ജങ്കാർ സർവ്വീസിന് പാരകമായി നഗരസഭ ഇപ്പോൾ നടത്തുന്ന ബോട്ട് സർവ്വീസ് അപകടകരമായ സാഹചര്യത്തിലാണ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം തുറമുഖ വകുപ്പ് നടത്തിയ പരിശോധനയിൽ മതിയായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നഗരസഭയുടെ ബോട്ട് സർവ്വീസ് നിർത്തിവെപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. യാത്ര ക്ലേശം പരിഹരിക്കുന്നതിനായി ഉടൻ തന്നെ ജങ്കാർ സർവ്വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ നടന്ന പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം, കൗസിലർമാരായ ശ്രീകല ചന്ദ്രൻ, ആയിഷ അബ്ദു, കെഎം ഇസ്മായീൽ, അബ്ദുൽ റാഷിദ് നാലകത്ത്, എം പി ഷബീറാബി, പ്രിയങ്ക വേലായുധൻ എന്നിവർ നേതൃത്വം നൽകി
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)