ചരക്ക് ലോറി നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

ponnani channel
By -
0 minute read
0
ഗൂഡല്ലൂർ: നാടുകാണി-വഴിക്കടവ് ചുരത്തിൽ തമിഴ്നാട് അതിർത്തി പൊട്ടുങ്ങൽ  നൂറടി താഴ്ചയിലേക്ക് ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ചുങ്കത്തറ സ്വദേശി അനിലിനാണ് (40) പരിക്കേറ്റത്.  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് ശേഷമായിരുന്നു അപകടം.




കർണാടകയിൽ നിന്ന് തൃശൂരിലേക്ക് ബിരിയാണി.അരികയറ്റിപോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. വാഹനം മറിഞ്ഞത് രാവിലെയാണ് നാട്ടുകാർ അറിഞ്ഞ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറി പൂർണമായും തകർന്നിരുന്നു. ദേവാല പൊലീസ് സ്ഥലത്തെത്തി. 
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)