അക്ഷയ കേന്ദ്രങ്ങളെ സംരക്ഷിക്കണം; സെക്രട്ടേറിയേറ്റ് മാര്‍ച്ചും ധര്‍ണയും വ്യാഴാഴ്ച്ച

ponnani channel
By -
0


മലപ്പുറം:  
സംസ്ഥാനത്ത് ഐ.ടി. മേഖല തൊഴില്‍ രംഗത്ത്, പ്രത്യേകിച്ച് അക്ഷയ കേന്ദ്രം നടത്തിപ്പില്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രതിസന്ധികള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്‍, എസ്.ടി.യു. തുടര്‍പ്രക്ഷോഭങ്ങളുടെ ഭാഗമായി അടുത്ത വ്യാഴാഴ്ച്ച സെക്രട്ടേറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും.അക്ഷയ പദ്ധതിയെ തകര്‍ക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാരേതര ഏജന്‍സികളും നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢനീക്കങ്ങള്‍ അവസാനിപ്പിക്കുക, പതീറ്റാണ്ട് മുമ്പ് നിശ്ചയിച്ച അക്ഷയ സേവന നിരക്കുകളില്‍ മാന്യമായ വര്‍ധനവ് വരുത്തുക, ആധാര്‍ സേവനങ്ങളില്‍ അവ്യക്തമായ പിഴ ചുമത്തല്‍ അവസാനിപ്പിക്കുക, പ്രതിഫലം യഥാസമയം വിതരണം ചെയ്യുക, വ്യാജ, സമാന്തര ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ നിയന്ത്രിക്കുക, ഐ.ടി. മേഖലയില്‍ ചൂഷണങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.തൊഴില്‍ രംഗത്ത് കൂടുതലാളുകളെ ആകര്‍ഷിക്കുന്ന ഐ.ടി. മേഖലയില്‍ ഇന്ന് കടുത്ത ചൂഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ചെയ്യുന്ന ജോലിക്കും മുതല്‍ മുടക്കിനും യാതൊരുവിലയും കല്‍പ്പിക്കാതെയാണ് സര്‍ക്കാരും സര്‍ക്കാര്‍ ഇതര ഏജന്‍സികളും മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തിന് ഏറേ അഭിമാനകരമായ അനേകം നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ച അക്ഷയ കേന്ദ്രങ്ങളും നടത്തിപ്പുകാരും വലിയ പ്രതിസന്ധിയിലാണിന്ന്.അക്ഷയ കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിന് സര്‍ക്കാരിന് പ്രത്യേകിച്ച് പദ്ധതികളൊന്നുമില്ല. എന്നാല്‍ അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനായി  നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.ഓരോ അക്ഷയ കേന്ദ്രത്തിന് ചുറ്റും അനിയന്ത്രിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍, അക്ഷയയില്‍ നിന്ന് മാത്രം നല്‍കാവുന്ന സേവനങ്ങള്‍ പോലും വാണിജ്യാടിസ്ഥാനത്തില്‍ യഥേഷ്ടം നല്‍കി തികച്ചും അക്ഷയക്ക് സമാന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് നിയമങ്ങളുണ്ടെങ്കിലും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല.അക്ഷയയില്‍ നിന്നുള്ള സേവനങ്ങളുടെ നിരക്ക് സംരംഭകരുടെകൂടി അഭിപ്രായം മാനിച്ച് പുനര്‍നിര്‍ണയിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തില്‍ ഇപ്പോഴും തീരുമാനമായില്ല.ഭൂരിപക്ഷം അക്ഷയ കേന്ദ്രങ്ങളും ഇന്ന് നിലനിന്നുപോകുന്നതുതന്നെ അധാര്‍ സേവനങ്ങളിലൂടെയാണ്. എന്നാല്‍ ആധാര്‍ സേവനങ്ങളുടെ ഫണ്ട് അതാതുസമയം വിതരണം ചെയ്യാതിരിക്കുകയും ഒരുമുന്നറിയിപ്പുമില്ലാതെ എന്തിനാണെന്ന് പോലും അറിയിക്കാതെ ഭീമമായ തുക പിഴ ചുമത്തുകയും ചെയ്യുന്നു, ഇതും വലിയ പ്രയാസം സൃഷ്ടിക്കുന്നു.ഇനിനെല്ലാമിടയില്‍ കാര്യമായ കാരണങ്ങളില്ലാതെ അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ അടച്ചുപൂട്ടല്‍ ഭീഷണിയും നടക്കുന്നു.അക്ഷയക്ക് സ്വന്തമായൊരു ഡയറക്ട്രേറ്റ്, സാക്ഷരത, കുടുംബശ്രീ പോലെ അക്ഷയയെയും അതോറിറ്റിയോ മിഷനോ ആക്കി മാറ്റുക, സര്‍ക്കാരിന്റെയും സര്‍ക്കാരിന് കീഴിലെ വിവിധ ഏജന്‍സികളുടെയും ഓണ്‍ലൈന്‍, ഡാറ്റഎന്‍ട്രി തുടങ്ങിയ ഐ.സി.ടി. അനുബന്ധ സേവനങ്ങള്‍ പൂര്‍ണമായും അക്ഷയയിലൂടെ മാത്രം നടപ്പാക്കുക തുടങ്ങി കാലങ്ങളായി അക്ഷയ സംരംഭകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഇന്നും അവശ്യങ്ങളായി മാത്രം അവശേഷിക്കുന്നു.ഇത്തരത്തില്‍ അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പില്‍ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരുക്കുന്ന പ്രതിസന്ധികളും ഇപ്പോഴത്തെ പുതിയ പ്രശ്നങ്ങളും അധികാരികളെ ബോധ്യപ്പെടുത്തുന്നതിനും പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമായിട്ടാണ് സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയന്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നത്.സമരവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലെ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് താഴെ ചേര്‍ത്ത പ്രകാരം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങക്ക് ചുമതല നല്‍കി.തിരുവനന്തപുരം, കൊല്ലം - അഡ്വ. ജാഫര്‍ സാദിഖ് - 9947508291, പത്തനംതിട്ട, ആലപ്പുഴ - നാസര്‍ കോഡൂര്‍ - 9446691760, കോട്ടയം, ഇടുക്കി - സബീര്‍ തിരുത്തി - 9495064064, എറണാകുളം, തൃശ്ശൂര്‍ - ഹാസിഫ് ഒളവണ്ണ - 9995509033, പാലക്കാട്- അഷ്റഫ് പട്ടാക്കല്‍ - 9846753367, മലപ്പുറം- ഷിഹാബ് പടിഞ്ഞാറ്റുമുറി - 9072545990, കോഴിക്കോട്, വയനാട് - റഷീദ് തീക്കുനി - 9447836103, കണ്ണൂര്‍, കാസര്‍കോട്  - ഷറഫുദ്ദീന്‍ ഓമശ്ശേരി - 9447193358. സമരാംഗങ്ങളുടെ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഫോണിലോ, വാട്‌സപ്പിലോ ബന്ധപ്പെടാവുന്നതാണ്.സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം സീനിയര്‍ വൈസ്പ്രസിഡന്റ് അബ്ദുല്‍ഹമീദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് ഹാസിഫ് സി. ഒളവണ്ണ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പി.പി. അബ്ദുല്‍നാസര്‍ കോഡൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഭാരവാഹികളായ യു.പി. ഷറഫുദ്ദീന്‍ ഓമശ്ശേരി, സബീര്‍ തിരുത്തി, അഡ്വ. എ.പി. ജാഫര്‍ സാദിഖ്, സമീറ പുളിക്കല്‍, സെക്രട്ടേറിയേറ്റ് അംഗങ്ങളായ അഷ്‌റഫ് പട്ടാക്കല്‍, റഷീദ് തീക്കുനി, മന്‍സൂര്‍ പൂക്കോട്ടൂര്‍, ഷിഹാബ് പടിഞ്ഞാറ്റുമുറി, സാദിഖ് ഈങ്ങപ്പുഴ, ഇസ്ഹാഖ് പെരിന്തല്‍മണ്ണ, മുസ്ഥഫ കമാല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.


Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)