മലപ്പുറം: അരങ്ങിൻ്റെ അതിരുകൾ ഭേദിച്ച് നാടകത്തെ പ്രേക്ഷക കേന്ദ്രിതമാക്കിയ ശക്തനായ കലാകാരനാണ് സഫ്ദർ ഹശ്മിയെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ഉപാദ്ധ്യക്ഷൻ പ്രൊഫ.എം.എം.നാരായണൻ അഭിപ്രായപ്പെട്ടു. ഹശ്മിയുടെ 24-)മതു ചരമവാർഷിക ദിനത്തിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി കെ.എസ്.ആർ.ടി.സി. പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് ഡോ.ഉണ്ണി ആമപ്പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മണമ്പൂർ രാജൻബാബു, അഡ്വ.രാജേഷ് പുതുക്കാട് എന്നിവർ സംസാരിച്ചു. ഡോ.എസ്.സഞ്ജയ്, ഡെയ്സി മഠത്തിശ്ശേരി എന്നിവർ കവിത ചൊല്ലി. മിനിജ ഗാനവും സന്തോഷ് തച്ചണ്ണ ഏകപാത്ര നാടകവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അസീസ് തുവ്വൂർ സ്വാഗതവും മേഖലാ സെക്രട്ടറി എ.ബാബു നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍