. ഇവരെ ഷാർജയിലെ അൽ ദൈത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതുവത്സര ദിനത്തിൽ പുറത്തുപോയി തിരികെ വരുന്നതിനിടയിൽ റോഡിൽ യുടേൺ എടുക്കുന്നതിനിടെ എതിരെ വന്ന വാഹനമിടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചനസനോജിൻ്റേയും ജസീമിൻ്റേയും മൃതദേഹം അജ്മാനിലെ ഖലീഫ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജസീമിൻ്റെ പിതൃസഹോദരിയുടെ മകളുടെ ഭർത്താവാണ് സനോജ്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനായുള്ള നടപികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചുവരുന്നു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരിയുടെ നേതൃത്വത്തിലാണ് നടപടികൾ നടക്കുന്നത്. അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഭാരവാഹികളും പ്രവര്‍ത്തന രംഗത്തുണ്ട്. അജ്മാനിലെ ഡ്രീം യൂണിഫോം കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച ജസീം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍