തിരൂരിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു.

ponnani channel
By -
0
വിശ്വാസ്യതയും ക്രഡിബിലിറ്റിയുമാണ് 
ഒരു മാധ്യമ സ്ഥാപനത്തിൻ്റെയും മാധ്യമപ്രവർത്തകൻ്റെയും ഏറ്റവും വലിയ അസറ്റെന്ന് മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു.കേബിൾ ടി വി ഓപ്പറ്റേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി തിരൂരിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു.
വാർത്തകളിലെ വസ്തുനിഷ്ഠതയും മാധ്യമങ്ങളുടെ വിശ്വാസ്യതയും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രമുഖ മാധ്യമപ്രവർത്തകർ പ്രഭാഷണം നടത്തി. 



മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തിരൂരില്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചത്. സിഒഎ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിരുന്നു സെമിനാര്‍.
വാർത്തകളിലെ വസ്തുനിഷ്ഠതയും മാധ്യമങ്ങളുടെ വിശ്വാസ്യതയും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പ്രമുഖ മാധ്യമപ്രവർത്തകരായ 
റിപ്പോർട്ടർ ടി വി എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട്
മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹൻ , 24 ന്യൂസ് സീനിയർ എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹിം, , ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ് കാസ്റ്റ് ജേർണലിസ്റ്റ്അനുപ് ബാലചന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി.സി ഒ എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ
 വിജയകൃഷ്ണൻ മേഡറേറ്റർ ആയിരുന്നു സി ഒ എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും കെ സി സി എൽ ചെയർമാനുമായ കെ ഗോവിന്ദൻ ആശംസ അർപ്പിച്ചു , 
സി ഒ എ സംസ്ഥാന പ്രസിഡൻ്റ് എം അബൂബക്കർ സിദ്ധീഖ് സ്വാഗതവും കേരള വിഷൻ ചെയർമാൻ എം രാജ്മോഹൻ നന്ദിയും പറഞ്ഞു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)