ട്രോമകെയർ ചങ്ങരംകുളം പോലീസ് സ്റ്റേഷന് കീഴിൽ പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ponnani channel
By -
0



ച്ചങ്ങരംകുളം:മലപ്പുറം ജില്ലാ ട്രോമകെയർ ചങ്ങരംകുളം പോലീസ് സ്റ്റേഷന് കീഴിൽ പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.വാഹിദ് പന്താവൂർ യൂണിറ്റ് ലീഡർ ആയും സാജിത പന്താവൂർ ഡെപ്യൂട്ടി ലീഡർ ആയും തിരഞ്ഞെടുത്തു.പ്രസിഡണ്ട് എംഎം ഹമീദ് ഒതളൂർ,സെക്രട്ടറി പ്രേംദാസ് മൂക്കുതല,ട്രഷറർ മുഹമ്മദലി എന്നിവരെയും തിരഞ്ഞെടുത്തു.വൈസ് ഫ്രസിഡണ്ടുമാരായി ഇബ്രാഹിം,സറീന എന്നിവരെയും,ജോയിന്റ് സെക്രട്ടറി മാരായി റിയാസ് ഹംസ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.മുഹമ്മദ് ഷാഫി,ആഷിഫ്,നബീൽ പാവിട്ടപ്പുറം എന്നിവയാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)