ഷൊർണ്ണൂർ-പെരിന്തൽമണ്ണ റോഡിൽ സ്ഥിതിചെയ്യുന്ന പുലാമന്തോൾ പാലത്തിൽ അടിയന്തിര അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ ജനുവരി പത്ത് മുതൽ ഫെബ്രുവരി ഒമ്പത് വരെ പൂർണ്ണമായി അടച്ചിടുമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
കൊളത്തൂർ, പെരിന്തൽമണ്ണ എന്നീ ഭാഗങ്ങളിൽ നിന്നും പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങൾ കട്ടുപാറ ജങ്ഷനിൽ നിന്ന് തിരിഞ്ഞു വണ്ടുംതറ വഴി കൊപ്പം ജങ്ഷനിൽ എത്തിച്ചേരണം. കൊളത്തൂർ, വളാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊപ്പം ജംഗ്ഷനിൽ നിന്നും തിരിഞ്ഞുപോവണം.